27 കോടിയുടെ ഐപിഎല്ലിലെ ചരിത്ര കരാർ; പന്തിന് എത്ര കിട്ടും? നികുതിയിനത്തിൽ സർക്കാർ എത്ര കൊണ്ടുപോകും?

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തായിരുന്നു ഐപിഎല്‍ 2025 മെഗാതാരലേലത്തിന്റെ സൂപ്പര്‍ സ്റ്റാര്‍

dot image

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തായിരുന്നു ഐപിഎല്‍ 2025 മെഗാതാരലേലത്തിന്റെ സൂപ്പര്‍ സ്റ്റാര്‍. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് പന്തിനെ തട്ടകത്തിലെത്തിച്ചത്. പന്തിൻ്റെ റെക്കോർഡ് ബ്രേക്കിങ് കരാർ പ്രചോദനമായ ഒരു തിരിച്ചുവരവിന്റെ കഥ കൂടിയായിരുന്നു ഓർമപ്പെടുത്തിയത്. 2022ൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷമാണ് പന്ത് വരുന്നത്. ഇപ്പോൾ, മാർച്ച് 14 ന് ആരംഭിക്കുന്ന വരാനിരിക്കുന്ന ഐപിഎൽ 2025 സീസണിൽ എൽഎസ്ജിയെ ക്യാപ്റ്റനായി നയിക്കാൻ പന്ത് ഒരുങ്ങുകയാണ്.

ഒരൊറ്റ സീസണിൽ പന്തിനെ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിയപ്പോൾ നികുതി കഴിഞ്ഞ് പന്തിന് എത്ര കിട്ടുമെന്ന കൗതുക കണക്കിലേക്കാണ് ആരാധകർ ഇപ്പോൾ നോക്കുന്നത്. പ്രമുഖ ടാക്സ് ഏജൻസികൾ പുറത്ത് വിട്ട എസ്റ്റിമേറ്റുകൾ പ്രകാരം 19 കോടിയോളമാകും പന്തിന് ലഭിക്കുക. നികുതി വകയിൽ 8 .1 കോടി സർക്കാരിന് ലഭിക്കും. മുപ്പത് ശതമാനം തുകയാണ് മൊത്തം വാർഷിക കരാറിൽ നിന്ന് പന്തിന് നഷ്ടമാകുക.

Content Highlights: 27 Crore IPL Historic Deal; How much does the ball get? Will the government take away the tax?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us