ഐപിഎല്‍ ലേലത്തില്‍ അണ്‍സോള്‍ഡ്, പിന്നാലെ മുഷ്താഖ് അലിയില്‍ സെഞ്ച്വറി; ചരിത്രം കുറിച്ച് ഗുജറാത്ത് താരം

റിഷഭ് പന്തിന്‍റെ റെക്കോര്‍ഡാണ് താരം തിരുത്തിയത്

dot image

ഐപിഎൽ 2025 മെ​ഗാ താരലേലത്തിൽ അൺസോൾഡായതിന് പിന്നാലെ സയ്യിദ് മുഷ്താഖ് അലിയിൽ ചരിത്ര സെഞ്ച്വറി നേടി ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേൽ. ത്രിപുരയ്‌ക്കെതിരെ നടന്ന മത്സരത്തിൽ വെറും 28 പന്തിലാണ് താരം സെഞ്ച്വറി അടിച്ചെടുത്തത്. ഇതോടെ ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഉര്‍വിൽ സ്വന്തം പേരിലെഴുതിച്ചേർത്തു.

ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ 35 പന്തില്‍ 12 സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം താരം 113 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഉർവിലിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ എട്ട് വിക്കറ്റ് വിജയമാണ് ​ഗുജറാത്ത് സ്വന്തമാക്കിയത്. ത്രിപുര ഉയർത്തിയ 156 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 10.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം പിടിച്ചു.

ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം റിഷഭ് പന്തിന്റെ പേരിലായിരുന്നു. ഈ റെക്കോര്‍ഡാണ് താരം തിരുത്തിയത്. ടി20 ക്രിക്കറ്റിലെ ഏറ്റവും വേ​ഗമേറിയ സെഞ്ച്വറി രണ്ടാം സെഞ്ച്വറിയാണ് ഉർവില്‍ അടിച്ചെടുത്തത്. എസ്‌റ്റോണിയ താരം സഹില്‍ ചൗഹാന്‍ നേടിയ 27 പന്തില്‍ നേടിയതാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും വേ​ഗമേറിയ സെഞ്ച്വറി.

കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎല്‍ 2025 മെഗാ താരലേലത്തില്‍ ഉര്‍വില്‍ പട്ടേൽ അൺസോൾഡായിരുന്നു. ഇതിന് പിന്നാലെയാണ്
26കാരനായ താരം കിടിലൻ ഇന്നിങ്സുമായി ചരിത്രം കുറിച്ചത്.

ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറികൾ:

  • 27 പന്തിൽ - സാഹിൽ ചൗഹാൻ (എസ്റ്റോണിയ vs സൈപ്രസ് 2024)
  • 28 പന്തിൽ - ഉർവിൽ പട്ടേൽ (ഗുജറാത്ത് vs ത്രിപുര 2024)
  • 30 പന്തിൽ - ക്രിസ് ഗെയ്ൽ (റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു vs പൂനെ വാരിയേഴ്‌സ്
  • 30 പന്തിൽ 30 പന്തിൽ 30 പന്തിൽ ). (2018-ൽ ഡൽഹി vs ഹിമാചൽ പ്രദേശ്)
  • 33 പന്തുകൾ - ഡബ്ല്യു ലുബ്ബെ (നോർത്ത് വെസ്റ്റ് vs ലിംപോപോ 2018)
  • 33 പന്തുകൾ - ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ (2024-ൽ നമീബിയ vs നേപ്പാൾ)

Content Highlights: Gujarat's Urvil Patel smashes second-fastest T20 century, fastest by an Indian

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us