ഇന്ത്യയ്ക്ക് തിരിച്ചടി; ഗില്‍ രണ്ടാം ടെസ്റ്റിലും കളിച്ചേക്കില്ല, ദ്വിദിന പരിശീലന മത്സരത്തില്‍ നിന്ന് പുറത്ത്‌

പരിക്ക് കാരണം പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റും ഗില്ലിന് നഷ്ടമായിരുന്നു

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്‍പ് ടീം ഇന്ത്യയ്ക്ക് തിരിച്ചടി. ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയിലെ രണ്ടാം മത്സരമായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓപണര്‍ ശുഭ്മന്‍ ഗില്‍ കളിക്കില്ലെന്ന് സൂചന. ഇടത് തള്ളവിരലിനേറ്റ പരിക്ക് പൂര്‍ണമായി ഭേദമാവാത്തതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 30 ശനിയാഴ്ച കാന്‍ബെറയില്‍ ആരംഭിക്കുന്ന ദ്വിദിന പരിശീലന മത്സരവും ഗില്ലിന് നഷ്ടമാവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിക്ക് കാരണം പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റും ഗില്ലിന് നഷ്ടമായിരുന്നു. പെര്‍ത്ത് ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ ഫീല്‍ഡിങ്ങിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. പിന്നാലെ താരത്തിന് 14 ദിവസത്തെ വിശ്രമം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇത് ഞായറാഴ്ച അവസാനിക്കുമെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഗില്ലിനും ഇന്ത്യയ്ക്കും അനുകൂലമല്ല.

ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഇതിന് മുന്നോടിയായി നവംബര്‍ 30 ശനിയാഴ്ച മുതല്‍ കാന്‍ബറയിലാണ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ ദ്വിദിന പരിശീലന മത്സരം ആരംഭിക്കുക. അഡ്‌ലെയ്ഡ് ടെസ്റ്റിന് സമാനമായി പിങ്ക് ബോള്‍ ഉപയോഗിച്ചാണ് കാന്‍ബറയിലും പരിശീലന മത്സരം നടക്കുക.

Content Highlights: IND vs AUS: Shubman Gill Doubtful For Pink Ball Test In Adelaide, Report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us