സച്ചിനും സെവാഗും ദ്രാവിഡും ഉപദേശിച്ചിട്ട് നന്നായില്ല; പൃഥ്വി ഷായെ വിമർശിച്ച് ബിസിസിഐ മുൻ സെലക്ടര്‍

ഇന്നലെ മുൻ ഇന്ത്യൻ താരമായിരുന്ന മുഹമ്മദ് കൈഫും താരത്തിന്റെ കളിയോടുള്ള സമീപനത്തിനെതിരെ രംഗത്ത് വന്നിരുന്നു

dot image

ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന് പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ. എന്നാൽ ഇപ്പോൾ ഐപിഎൽ പതിനെട്ടാം സീസണിൽ ഒരു ടീമും വിളിച്ചെടുക്കാനില്ലാത്ത അവസ്ഥയിലേക്ക് പൃഥ്വി ഷാ മാറിയിരിക്കുകയാണ്. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതാണെന്നാണ് പല മുൻ താരങ്ങളും പറയുന്നത്. മുമ്പ് താരമുണ്ടായിരുന്ന ഐപിഎൽ ക്ലബുകളുടെ മാനേജ്‌മെന്റുകൾ വരെ ഇക്കാര്യത്തിൽ നേരത്തെ തന്നെ പൃഥ്വി ഷായെ വിമർശിച്ചിരുന്നു. ഈ അടുത്തിടെ രഞ്ജിട്രോഫി ടീമിൽ നിന്നും താരത്തെ മുംബൈ മാറ്റിനിർത്തിയിരുന്നു. ഇന്നലെ മുൻ ഇന്ത്യൻ താരമായിരുന്ന മുഹമ്മദ് കൈഫും താരത്തിന്റെ കളിയോടുള്ള സമീപനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ താരത്തിനെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുന്‍ സെലക്ടറും രംഗത്തെത്തിയിരിക്കുകയാണ്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമെല്ലാം ഉപദേശിച്ചിട്ടും പൃഥ്വി ഷാ നന്നായില്ലെന്നും ഇവരൊക്കെ ആരാണ് എന്ന നിലയിലാണ് പൃഥ്വി ഷാ പ്രതികരിച്ചതെന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ ബിസിസിഐ മുന്‍ സെലക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

2020ല്‍ ഉത്തേജക മരുന്നുപയോഗിച്ചുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പൃഥ്വി ഷായെ സച്ചിൻ നേരില്‍ക്കണ്ട് ഉപദേശിച്ചിരുന്നതായി ഇദ്ദേഹം പറഞ്ഞു. പ്രതിഭകള്‍ക്ക് ഒട്ടും കുറവില്ലാത്ത നാടാണ് ഇന്ത്യ, അച്ചടക്കവും സ്വയം നിയന്ത്രിക്കാനുള്ള കഴിവുമാണ് ഒരാളെ മികച്ച ക്രിക്കറ്ററാക്കുന്നത്, സ്പോർട്സിൽ എളുപ്പ വഴികൾ സ്വീകരിക്കരുതെന്നും സച്ചിൻ അന്ന് പൃഥ്വി ഷായോട് പറഞ്ഞതായി സെലക്ടർ കൂട്ടിച്ചേർത്തു.

ഡല്‍ഹി ക്യാപിറ്റല്‍സിലുള്ളപ്പോള്‍ സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങുമെല്ലാം താരത്തെ ഉപദേശിച്ചിരുന്നു. തുടർച്ചയായി പരാജയപ്പെട്ടപ്പോഴും തിരിച്ചുവരാൻ അവസരം നൽകി. എന്നാൽ താരം അതിനെയൊന്നും ഗൗരവത്തിലെടുത്തില്ല, അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്, അണ്ടര്‍ 19 ടീമിലുണ്ടായിരുന്നപ്പോൾ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് ഉപദേശിച്ചിട്ടും മാറ്റമുണ്ടായില്ല, അവസാനം സഹിക്കെട്ടാണ് എല്ലാവരും ഉപേക്ഷിച്ചത്. പിടിഐക്ക് നൽകിയ പ്രതികരണത്തിൽ സെലക്ടർ കൂട്ടിച്ചേർത്തു.

Content Highlights: 'Sachin, Dravid, ganguly has also spoken to him. Are these legends fools?'; Prithvi Shaw accused

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us