ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യയുടെ ജമ്മു കാശ്മീർ പേസർ ഉമ്രാൻ മാലിക്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തിയതിൽ സന്തോഷവാനാണ്. കൊൽക്കത്തയുടെ ജഴ്സി ധരിക്കാൻ ആവേശത്തോടെ കാത്തിരിക്കുന്നു. തീർച്ചായും ഈ സീസണിൽ കൊൽക്കത്ത വീണ്ടും ഐപിഎൽ ചാംപ്യന്മാരാകും. കൊൽക്കത്തയിൽ അവസരം നൽകിയതിന് താൻ ടീം മാനേജ്മെന്റിന് നന്ദി പറയുന്നു. ഉമ്രാൻ മാലിക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇത്തവണ കൊൽക്കത്തയ്ക്കൊപ്പം നിരവധി അവസരങ്ങൾ ലഭിക്കുമെന്ന് കരുതുന്നു. 200 ശതമാനവും എനിക്ക് മികച്ച കായികക്ഷമതയുണ്ട്. ഇത്തവണ കാണുക പുതിയൊരു ഉമ്രാൻ മാലികിനെയാവും. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലും തിരിച്ചെത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നപ്പോലെ നിരവധി താരങ്ങൾക്കുള്ള വലിയ അവസരമാണ് ഐപിഎൽ. ഉമ്രാൻ മാലിക് വ്യക്തമാക്കി.
ഇത്തവണ ഐപിഎല്ലിൽ ഒരുപാട് വിക്കറ്റുകൾ നേടാൻ കഴിയും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനം പുറത്തെടുക്കും. സ്പീഡിൽ പന്തെറിയുമ്പോൾ എനിക്ക് വലിയ ആവേശമാണ്. 150 കിലോ മീറ്റർ സ്പീഡിൽ നിരവധി വിക്കറ്റുകൾ എടുക്കാൻ എനിക്ക് കഴിയും. ഉമ്രാൻ മാലിക് പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അവസാന ഘട്ടത്തിലാണ് ഉമ്രാൻ മാലികിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. 75 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് താരം ലേലത്തിൽ വിറ്റഴിഞ്ഞത്. ഹർഷിത് റാണയെയും വൈഭവ് അറോറയെയും മികച്ച പേസറാക്കി മാറ്റിയ ഭരത് അരുണെന്ന ബൗളിങ് പരിശീലകന് കീഴിൽ ഉമ്രാൻ മികവിലേക്ക് ഉയരുമെന്നാണ് ആരാധകർ കരുതുന്നത്.
ഐപിഎല്ലിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം: റിങ്കു സിങ്, വരുൺ ചക്രവർത്തി, സുനിൽ നരേയ്ൻ, ആൻഡ്രേ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിങ്, വെങ്കടേഷ് അയ്യർ, ആൻഗ്രീഷ് രഘുവംശി, ക്വിന്റൺ ഡി കോക്ക്, റഹ്മനുള്ള ഗുർബസ്, ആൻഡ്രിച്ച് നോർജെ, മായങ്ക് മാർക്കണ്ടെ, വൈഭവ് അറോറ, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, സ്പെൻസർ ജോൺസൺ, ലുവ്നീത് സിസോദിയ, അജിൻക്യ രഹാനെ, അനുകുൽ റോയ്, മൊയീൻ അലി, ഉമ്രാൻ മാലിക്.
Content Highlights: Umran Malik excited after getting KKR deal