ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ പുതുമുഖ താരത്തെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയ. അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടറായ ബ്യൂ വെബ്‌സ്റ്ററെയാണ് ഓസീസ് ഉള്‍പ്പെടുത്തിയത്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് പുതിയ താരത്തെ ടീമിലെടുത്തത്.
JUST IN: A fresh face confirmed for the Aussie Test squad heading to Adelaide! #AUSvIND
— cricket.com.au (@cricketcomau) November 28, 2024
Details: https://t.co/436boXikq6 pic.twitter.com/pcXntNLsVH
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് പകരക്കാരനായാണ് മാര്‍ഷ് പെര്‍ത്ത് ടെസ്റ്റിനുള്ള ഓസീസ് ടീമിലെത്തിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ 17 ഓവറാണ് മാര്‍ഷ് പന്തെറിഞ്ഞത്. എന്നാല്‍ പരിക്ക് കാരണം താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടപ്പെടുകയായിരുന്നു.
അതേസമയം കഴിഞ്ഞ രണ്ട് സീസണുകളിലായി ഓസ്‌ട്രേലിയയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ബ്യൂ വെബ്‌സ്റ്റര്‍. ഷെഫീല്‍ഡ് ഷീല്‍ഡിന്റെ ചരിത്രത്തില്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സിന് ശേഷം 900ലധികം റണ്‍സും 30 വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമാണ് വെബ്‌സ്റ്റര്‍. ഈ സീസണിലും അദ്ദേഹം 448 റണ്‍സും 16 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യ എയെ നേരിട്ട ഓസ്ട്രേലിയ എ ടീമിന്റെ ഭാഗമായിരുന്ന വെബ്‌സ്റ്റര്‍ 61*, 48* എന്നിങ്ങനെ നിര്‍ണായക പ്രകടനങ്ങള്‍ കാഴ്ച വെച്ചിരുന്നു.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ അഡ്‌ലെയ്‌ഡിലാണ് ആരംഭിക്കുന്നത്. ഒന്നാം മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. 295 റണ്‍സിന് തോല്‍വി വഴങ്ങിയ ആതിഥേയര്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് പിന്നിലാണ്.
Content Highlights: AUS vs IND: Australia add Beau Webster to Test squad amid Mitchel Marsh fitness concerns