മറ്റൊരു ദിനം, മറ്റൊരു തീപ്പൊരി ഇന്നിങ്സ്, അയാൾ ബോളർമാരെ കൊല്ലാക്കൊല ചെയ്യുകയാണ്; ഹാർദിക് ബീസ്റ്റ് മോഡ് ഓൺ!

ലെഫ്റ്റ് ആം സ്പിന്നറായ പി സുൽത്താനാണ് ഹാർദിക്കിന്റെ ബാറ്റിന്റെ ചൂട് ശരിക്കറിഞ്ഞത്.

dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ നായകനും ഇന്ത്യൻ ഓൾ റൗണ്ടറുമായ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് തുടരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ മിന്നും ഫോം തുടർന്ന ഹാർദിക് ഇക്കുറി ത്രിപുരയ്ക്കെതിരെയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഇക്കുറി ബറോഡയെ വിജയത്തിലെത്തിച്ച ഇന്നിങ്സിൽ 23 പന്തിൽ 47 റൺസാണ് മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ ഹാർദിക് അടിച്ചെടുത്തത്.

പാണ്ഡ്യയുടെ ഇന്നിങ്സിൽ 5 പടുകൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറികളുമുണ്ടായിരുന്നു. ഇതിൽ ലെഫ്റ്റ് ആം സ്പിന്നറായ പി സുൽത്താനാണ് ഹാർദിക്കിന്റെ ബാറ്റിന്റെ ചൂട് ശരിക്കറിഞ്ഞത്. സുൽത്താന്റെ ഒരോവറിൽ 28 റൺസാണ് ഹാർദിക് അടിച്ചെടുത്തത്. 6, 0, 6, 6, 4, 6 എന്നിങ്ങനെയായിരുന്നു ഈ ഓവറിലെ സ്കോർ. ത്രിപുര ഉയർത്തിയ 110 റൺസ് വിജയലക്ഷ്യം 11.2 ഓവറിലാണ് ബറോഡ ഹാർദിക്കിന്റെ വെടിക്കെട്ടിന്റെ മികവിൽ അടിച്ചെടുത്തത്.


നേരത്തെ കഴിഞ്ഞ മത്സരത്തിൽ തമിഴ് നാടിനെതിരെയും ഹാർദിക് കസറിയിരുന്നു. തമിഴ്നാടിനെതിരെ 30 പന്തിൽ 69 റൺസായിരുന്നു ഹാർദിക് നേടിയത്. ആവേശം അവസാന പന്തുവരെ നീണ്ട ആ മത്സരത്തില്‍ ആറാം നമ്പറില്‍ ക്രീസിലെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ബറോഡയ്ക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ബറോഡ 16 ഓവറില്‍ ആറിന് 152 റണ്‍സില്‍ നില്‍ക്കവെയാണ് ഹാര്‍ദിക് ക്രീസിലെത്തിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ അദ്ദേഹം കളി മാറ്റുകയും ചെയ്തു. കഴിഞ്ഞ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയ പേസര്‍ ഗുര്‍ജപ്‌നീത് സിങ്ങാണ് ഹാര്‍ദിക്കിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. ഗുര്‍ജപ്‌നീതിന്റെ ഓരോവറില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 29 റണ്‍സാണ് ഹാര്‍ദിക് സ്‌കോര്‍ ചെയ്തത്.

hardik pandya


നേരത്തെ ടൂർണമെന്റിലെ തുടക്കത്തിലെ കളികളിലും ഹാർദിക് തകർപ്പൻ ഫോമിലായിരുന്നു. ഉത്തരാഖണ്ഡിനെതിരെ 21 പന്തിൽ 41 റൺസും ​ഗുജറാത്തിനെതിരെ 35 പന്തിൽ 74 റൺസും നേടി ഹാർദിക് തിളങ്ങിയിരുന്നു. ഹാർദിക്കിന്റെ പ്രകടനമികവിൽ ഈ സീസണിൽ ബറോഡ ടൂർണമെന്റിൽ സ്വപ്നസമാനകുതിപ്പ് തുടരുകയാണ്.

Content Highlights: Syed Mushtaq Ali: Hardik Pandya’s form continues against tripura

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us