ഇന്ത്യൻ യുവ പേസർ അർഷ്ദീപ് സിങ്ങിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടി20 ക്രിക്കറ്റിൽ വിക്കറ്റെടുക്കുന്നതിൽ അർഷദീപ് സിങ് ജസ്പ്രീത് ബുംമ്രയേക്കാൾ ഒരു പടി മുന്നിലാണ് അർഷദീപ് എന്നായിരുന്നു ആകാശ് ചോപ്രയുടെ പ്രസ്താവന. പഞ്ചാബ് സൂപ്പർ കിങ്‌സ് ഇത്തവണ ഐപിഎല്ലിൽ നടത്തിയ ഏറ്റവും മികച്ച നീക്കം അർഷദീപിനെ ലേലത്തിൽ തിരിച്ചുപിടിച്ചതായിരുന്നുവെന്നും തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.
'സത്യം പറഞ്ഞാൽ വിക്കറ്റ് നേടുന്ന കഴിവുകൾ നോക്കിയാൽ ബുംമ്രയേക്കാൾ മുന്നിലായിരിക്കും അർഷ്ദീപ് സിങ്, കുറച്ച് റൺസ് വിട്ടുനൽകിയാലും വിക്കറ്റ് നേടുന്ന കാര്യത്തിൽ അദ്ദേഹം മുന്നിലാണ്, ചില സമയത്ത് റൺസ് വിട്ടുകൊടുക്കുന്നതിനേക്കാൾ പ്രധാനമായിരിക്കും വിക്കറ്റെടുക്കുക എന്നത്', ചോപ്ര കൂട്ടിച്ചേർത്തു.
അതേ സമയം ടി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസറാണ് അര്‍ഷ്ദീപ്. 60 മത്സരങ്ങളിൽ നിന്ന് താരം 95 വിക്കറ്റുകളാണ് നേടിയത്. 89 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയെയും 90 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിനെയും പിന്നിലാക്കി കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് അര്‍ഷ്ദീപ് ഒന്നാമതെത്തിയത്. ഐപിഎല്ലിലും താരം 65 മത്സരങ്ങളിൽ നിന്ന് 76 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
നേരത്തെ പഞ്ചാബ് സൂപ്പർ കിങ്‌സ് നിലനിർത്തിയ താരങ്ങളിൽ അർഷദീപ് ഇല്ലായിരുന്നു. എന്നാൽ പിന്നീട് മെഗാ താര ലേലത്തിൽ 18 കോടി കൊടുത്ത് താരത്തെ സ്വന്തമാക്കി. രണ്ട് അൺക്യാപ്ഡ് കളിക്കാരെ മാത്രമായിരുന്നു പഞ്ചാബ് കിങ്സ് നിലനിർത്തിയിരുന്നത്. ടീമിനെ മൊത്തത്തിൽ ഉടച്ചുവാർക്കുകയായിരുന്നു ലക്ഷ്യം.
Content Higlights: 'He is even ahead of Jasprit Bumrah in terms of wicket-taking ablities' akash chopra on arshdeep singh