ഐപിഎൽ ലേലത്തിൽ ആരും മൈൻഡ് ചെയ്തില്ല; മുംബൈ വമ്പന്മാരെ തൂക്കിയടിച്ച് പവർ കാട്ടി മലയാളി താരം സൽമാൻ നിസാർ

20-ാം ഓവറില്‍ പരിചയസമ്പന്നനായ മുംബൈ പേസര്‍ ശാർദൂൽ താക്കൂറിനെ മൂന്ന് സിക്‌ സറിനും ഒരു ഫോറിനും സൽമാൻ ശിക്ഷിച്ചു

dot image

സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിൽ അത്ഭുതകരമായ മുന്നേറ്റമാണ് കേരളം നടത്തികൊണ്ടിരിക്കുന്നത്. ഇന്നലെ ശക്തരായ മുംബൈയെ അട്ടിമറിച്ച് ഗ്രൂപ്പ് ഇയിൽ കേരളം ഒന്നാം സ്ഥാനത്തെത്തി. ശ്രേയസ് അയ്യർ, ശാർദൂൽ താക്കൂർ, പ്രിഥ്വി ഷാ, അജിന്‍ക്യ രഹാനെ തുടങ്ങി അരഡസനോളം ഇന്ത്യൻ താരങ്ങൾ അണിനിരന്ന മുംബൈയെ 43 റൺസിനാണ് കേരളം തോൽപ്പിച്ചത്. മത്സരത്തിൽ നിർണായകമായത് കേരളത്തിന്റെ മധ്യനിര താരമായ സൽമാൻ നിസാറിന്റെ പ്രകടനമായിരുന്നു. 49 പന്തിൽ അഞ്ച് ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പടെ 99 റൺസ് നേടിയ സൽമാൻ തന്നെയായിരുന്നു കളിയിലെ പ്ലയെർ ഓഫ് ദി മാച്ച്.

202.04 സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. 20-ാം ഓവറില്‍ പരിചയസമ്പന്നനായ മുംബൈ പേസര്‍ ശാർദൂൽ താക്കൂറിനെ മൂന്ന് സിക്‌ സറിനും ഒരു ഫോറിനും സൽമാൻ ശിക്ഷിച്ചു. ശാർദൂലിന്റെ അവസാനപന്ത് സിക്സറിന് പറത്തിയാണ് സൽമാൻ കേരളത്തിന്റെ സ്കോർ 234 ലെത്തിച്ചത്.

നേരത്തെ ജിദ്ദയിൽ നടന്ന മെഗാ താര ലേലത്തിൽ സൽമാൻ നിസാർ ഉൾപ്പെട്ടിരുന്നെങ്കിലും ഒരു ടീമും വിളിച്ചെടുത്തിരുന്നില്ല. സൽമാന് പുറമെ കേരളത്തിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ രോഹൻ കുന്നുമ്മലും ഇന്നലെ തിളങ്ങി. 48 പന്തിൽ ഏഴ് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 87 റൺസാണ് രോഹൻ നേടിയത്. അതേ സമയം തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് നിരാശപെടേണ്ടി വന്നു. നാല് പന്തുകൾ നേരിട്ട സഞ്ജു നാല് റൺസാണ് നേടിയത്. ശാർദൂൽ താക്കൂറിന്റെ പന്തിലാണ് താരത്തിന്റെ വിക്കറ്റ് വീണത്.

Content Highlights: salman nizar outstanding perfomance in syed mushtaq ali trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us