പെർത്തിൽ അശ്വിനെയും ജഡേജയെയും തഴഞ്ഞതിന് പിന്നിൽ കാരണമുണ്ട്; വിശദീകരണവുമായി അസിസ്റ്റന്റ് കോച്ച്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സ്വപ്ന സമാന തുടക്കമാണ് പെർത്തിൽ നടത്തിയത്

dot image

ഇന്ത്യ 295 റൺസിന്റെ മികച്ച വിജയം നേടിയ പെർത്ത് ടെസ്റ്റിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും പുറത്തിരുത്തിയതിൽ വിശദീകരണവുമായി ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായുള്ള ഇന്ത്യൻ ടീമിന്റെ ദ്വിദിന പരിശീലന മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് അഭിഷേക് നായർ വിഷയത്തിൽ മൗനം വെടിഞ്ഞത്. നിലവിലെ ഫോമും പിച്ചിലെ ബൗൺസും കണക്കിലെടുത്താണ് ഇരുവരെയും മാറ്റിനിർത്തിയത് എന്നും വ്യക്തിഗത അവസരങ്ങളെക്കാൾ ടീമിന്റെ പ്രകടനത്തിൽ വിശ്വസിക്കുന്ന സീനിയർ താരങ്ങളായത് കൊണ്ട് തന്നെ തീരുമാനമെടുക്കൽ എളുപ്പമായെന്നും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിൽ വാഷിങ്ടൺ സുന്ദർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, അത്യാവശ്യ ഘട്ടത്തിൽ ബാറ്റ് കൊണ്ടും ടീമിന് തുണയാകാൻ സുന്ദറിന് കഴിയും. സീനിയർ താരങ്ങളെന്ന നിലയിൽ അശ്വിനും ജഡേജയും വിദേശ പിച്ചുകളിൽ മികച്ച പ്രകടനം നടത്തുന്നവരെങ്കിലും ഭാവിയിൽ നമുക്ക് സുന്ദറിനെ പോലെയുള്ള പുതിയ താരങ്ങളെ ആശ്രയിക്കേണ്ടി വരും, അവർക്ക് വേണ്ട പരിചയ സമ്പത്ത് നൽകുക എന്ന ഉദ്ദേശം കൂടിയാണ് ഇതെന്നും' അഭിഷേക് പ്രതികരിച്ചു. പെർത്ത് പോലെയൊരു പേസ് അനുകൂല പിച്ചിൽ ഒരു രണ്ടാം സ്പിന്നറെ ഉൾപ്പെടുത്തുന്നതിൽ അർത്ഥമുണ്ടായിരുന്നില്ലെന്നും അത് കളി കണ്ട ഏതൊരാൾക്കും മനസ്സിലാകുമെന്നും ഗംഭീറിന്റെ ഈ പ്ലാനാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സ്വപ്ന സമാന തുടക്കമാണ് പെർത്തിൽ നടത്തിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്‌ലൈഡ് ടെസ്റ്റ് ഡിസംബർ ആറ് മുതലാണ് ആരംഭിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ ഇതിനോടകം ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. പരിക്ക് ഭേദമായ യുവതാരം ശുഭ്മന്‍ ഗില്ലും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായാണ് വിവരം.

Content Highlights: There is a reason behind Ashwin and Jadeja being bowled in Perth; Assistant coach with explanation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us