ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് തനിക്കായി രംഗത്തെത്തിയിരുന്നുവെന്ന് മുൻ താരം ദീപക് ചാഹർ. താൻ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയപ്പോൾ മുതൽ മഹേന്ദ്ര സിങ് ധോണിയുടെ പിന്തുണ ഉണ്ടായിരുന്നു. അതുകൊണ്ടാണ് താൻ ചെന്നൈയിലേക്ക് പോകാൻ ആഗ്രഹിച്ചത്. എന്നാൽ ഇത്തവണ മെഗാലേലത്തിൽ തന്റെ പേര് രണ്ടാം ദിവസമാണ് വിളിച്ചത്. അപ്പോൾ തന്നെ ചെന്നൈ സൂപ്പർ കിങ്സിന് തന്നെ സ്വന്തമാക്കാൻ കഴിയില്ലെന്ന് തോന്നിയിരുന്നു. കാരണം അവരുടെ കൈവശം 13 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും ഒമ്പത് കോടി രൂപ വരെ തനിക്കായി ചെന്നൈ വിളിച്ചിരുന്നുവെന്നും ദീപക് ചാഹർ സ്പോർട്സ് തക്കിനോട് പ്രതികരിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ 9.25 കോടി രൂപയ്ക്കാണ് ദീപക് ചാഹർ വിറ്റുപോയത്. മുംബൈ ഇന്ത്യൻസാണ് ചാഹറിനെ സ്വന്തമാക്കിയത്. 2016ലെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ദീപക് ചാഹർ ആദ്യ രണ്ട് സീസണുകളിൽ റൈസിങ് പൂനെ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു. പിന്നാലെ 2018 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായി. ഐപിഎല്ലിൽ ഇതുവരെ 81 മത്സരങ്ങൾ കളിച്ച ദീപക് ചാഹർ 77 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഐപിഎൽ 2025നുള്ള മുംബൈ ഇന്ത്യൻസ് ടീം: ജസ്പ്രീത് ബുംമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, തിലക് വർമ, ട്രെന്റ് ബോൾട്ട്, നമൻ ധീർ, റോബിൻ മിൻസ്, കരൺ ശർമ, റയാൻ റിക്ലത്തോൺ, ദീപക് ചാഹർ, അള്ളാ ഗസൻഫാർ, വിൽ ജാക്സ്, അശ്വിനി കുമാർ, മിച്ചൽ സാന്റനർ, റീസ് ടോപ്ലി, കൃഷ്ണൻ ശ്രീജിത്ത്, രാജ് ബാവ, സത്യനാരായണ രാജു, ബെവോൺ ജേക്കബ്സ്, അർജുൻ തെണ്ടുൽക്കർ, ലിസാർഡ് വില്യംസ്, വിഗ്നേഷ് പുത്തൂർ.
ഐപിഎൽ 2025നുള്ള ചെന്നൈ സൂപ്പർ കിങ്സ് ടീം: റുതുരാജ് ഗെയ്ക്ക്‌വാദ്, മതീഷ പതിരാന, ശിവം ദുബെ, രവീന്ദ്ര ജഡേജ, മഹേന്ദ്ര സിങ് ധോണി, ഡേവോൺ കോൺവേ, രാഹുൽ ത്രിപാഠി, രചിൻ രവീന്ദ്ര, രവിചന്ദ്രൻ അശ്വിൻ, ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, വിജയ് ശങ്കർ, സാം കരൺ, ഷെയ്ക് റഷീദ്, അൻഷുൽ കംബോജ്, മുകേഷ് ചൗധരി, ദീപക് ഹൂഡ, ഗുർപനീത് സിങ്, നഥാൻ എല്ലീസ്, ക്രെയ്ഗ് ഓവർടൺ, കമലേഷ് നാഗർകോട്ടി, രാമകൃഷ്ണ ഗോഷ്, ശ്രേയസ് ഗോപാൽ, വാനഷ് ബേഡി, ആൻഡ്രേ സിദാർത്ഥ്.
Content Highlights: Deepak Chahar's Honest Take On CSK's Failure To Buy Him In Auction