സിംബാബ്‍വെയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഡിസംബർ 11നാണ് മൂന്ന് ട്വന്റി 20 മത്സരങ്ങൾ അടങ്ങിയ പരമ്പര ആരംഭിക്കുന്നത്. പിന്നാലെ ഡിസംബർ 17 മുതൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും അഫ്ഗാനിസ്ഥാൻ സിംബാബ്‍വെയിൽ കളിക്കും.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാൻ. നിലവിൽ പാകിസ്താനെതിരെ സ്വന്തം മണ്ണിൽ പരമ്പര കളിക്കുകയാണ് സിംബാബ്‍വെ.
സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാൻ ടീം: റാഷിദ് ഖാൻ (ക്യാപ്റ്റൻ), റഹ്മനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), സെദിക്വള്ളാഹ് അത്തൽ, ഹസറത്തുള്ളാഹ് സസായി, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, നാൻഗയാൽ ഖരോട്ടി, മുജീബ് റഹ്മമാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫറൂഖി, ഡാർവിഷ് റസൂലി, സുബൈദ് അക്ബാരി, ഗുലാബ്ദീൻ നയീബ്, കരീം ജാനത്ത്, ഫരീദ് അഹമ്മദ്, നവീൻ ഉൾ ഹഖ്.
സിംബാബ്‍വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാൻ ടീം: ഹസ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), റഹ്മത്ത് ഷാ (വൈസ് ക്യാപ്റ്റൻ), റഹ്മനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇക്രം അലിഖിൽ (വിക്കറ്റ് കീപ്പർ), അബ്ദുൾ മാലിക്, സെദിക്വള്ളാഹ് അത്തൽ, ഡാർവിഷ് റസൂലി, മുജീബ് റഹ്മമാൻ, ഫസൽഹഖ് ഫറൂഖി, അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, ഗുലാബ്ദീൻ നയീബ്, റാഷിദ് ഖാൻ, നാൻഗയാൽ ഖരോട്ടി, അള്ളാ ഗസൻഫാർ, ബിലാൽ സാമി, നവീദ് സദ്രാൻ, ഫാരിദ് അഹമ്മദ് മാലിക്.
Content Highlights: Afghanistan T20, ODI Squad vs Zimbabwe announced