'90 ശതമാനം സാധ്യതകളും രഹാനെ ക്യാപ്റ്റനാകാനാണ്'; സൂചന നൽകി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മെ​ഗാലേലം കഴിഞ്ഞപ്പോൾ തന്നെ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ആര് നായകനാകുമെന്ന് ആരാധകർക്കിടയിൽ ചർച്ചകളുണ്ടായിരുന്നു

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായി അജിൻക്യ രഹാനെ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രതികരണത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. '90 ശതമാനം സാധ്യതകളും അജിൻക്യ രഹാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ ക്യാപ്റ്റനാകാനാണ്. ഐപിഎൽ മെ​ഗാലേലത്തിൽ രഹാനെയെ സ്വന്തമാക്കിയത് ഒഴിഞ്ഞുകിടക്കുന്ന ക്യാപ്റ്റൻ സ്ഥാനം ലക്ഷ്യമിട്ടാണ്'. ടീം വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന്റെ അവസാന ഘട്ടത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അജിൻക്യ രഹാനെയെ വാങ്ങാൻ തീരുമാനിച്ചത്. അടിസ്ഥാന വിലയായ 1.50 കോടി രൂപ നൽകിയാണ് രഹാനെയെ കൊൽക്കത്ത സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ നിലവിൽ താരം മികച്ച ഫോമിലുമാണ്.

മെ​ഗാലേലം കഴിഞ്ഞപ്പോൾ തന്നെ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ആര് നായകനാകുമെന്ന് ആരാധകർക്കിടയിൽ ചർച്ചകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ കൊൽക്കത്ത വിട്ട് പഞ്ചാബ് കിങ്സിന്റെ ഭാഗമായി. ഇത്തവണ മികച്ച താരങ്ങളുള്ള കൊൽക്കത്ത നിരയിൽ പക്ഷേ ക്യാപ്റ്റൻസിയിൽ മികച്ച റെക്കോർഡുകളുള്ള താരങ്ങളില്ല. അജിൻക്യ രഹാനെ മുമ്പ് രാജസ്ഥാൻ റോയൽസിനെ ഐപിഎല്ലിൽ സെമി ഫൈനലിൽ എത്തിച്ച നായകനാണ്.

ഐപിഎൽ 2025നുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം: റിങ്കു സിങ്, വരുൺ ചക്രവർത്തി, സുനിൽ നരേയ്ൻ, ആൻഡ്രേ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിങ്, വെങ്കടേഷ് അയ്യർ, ആൻ​ഗ്രീഷ് രഘുവംശി, ക്വിന്റൺ ഡി കോക്ക്, റഹ്മനുള്ള ​ഗുർബസ്, ആൻഡ്രിച്ച് നോർജെ, മായങ്ക് മാർക്കണ്ടെ, വൈഭവ് അറോറ, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, സ്പെൻസർ ജോൺസൺ, ലുവ്നീത് സിസോദിയ, അജിൻക്യ രഹാനെ, അനുകുൽ റോയ്, മൊയീൻ അലി, ഉമ്രാൻ മാലിക്.

Content Highlights: Ajinkya Rahane emerged as the strong contender to lead KKR in IPL 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us