ഇം​ഗ്ലണ്ടിനെതിരായ ന്യൂസിലാൻഡിന്റെ തോൽവി; ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ സാധ്യതകൾ മാറുന്നു

ഇന്ത്യയുടെ വിജയം 3-1 ആണെങ്കിൽ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ പരാജയപ്പെടുത്തണം

dot image

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25 ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതകൾ മാറുന്നു. നിലവിൽ 15 മത്സരങ്ങളിൽ നിന്നായി ഒമ്പത് വിജയവും അഞ്ച് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 61.11 വിജയശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയാണ്. ദക്ഷിണാഫ്രിക്ക രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതും ന്യൂസിലാൻഡ് നാലാമതുമുണ്ട്.

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ 5-0, 4-0, 4-1, 3-0 എന്നിങ്ങനെയാണ് ഇന്ത്യയുടെ വിജയമെങ്കിൽ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാം. ഇന്ത്യയുടെ വിജയം 3-1 ആണെങ്കിൽ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ പരാജയപ്പെടുത്തണം.

ഇന്ത്യയുടെ വിജയം 3-2ന് ആണെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരെ ജനുവരി അവസാനം ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ഒരു മത്സരം സമനിലയിൽ പിരിയുകയോ ശ്രീലങ്ക വിജയിക്കുകയോ ചെയ്യണം. ഇന്ത്യൻ വിജയം 2-2 എന്ന നിലയിൽ ആണെങ്കിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 2-0ത്തിനും ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക 1-0ത്തിന് എങ്കിലും വിജയിക്കുകയും വേണം. നിലവിൽ ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിട്ടുണ്ട്.

Content Highlights: How India can seal WTC final spot after NZ concede defeat against ENG

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us