അശ്വിന്‍റെ പിന്‍ഗാമിയെ വാർത്തെടുക്കാനുള്ള പ്ലാനിലാണ് ഇന്ത്യ: യുവതാരത്തെ കുറിച്ച് ഹര്‍ഭജന്‍ സിങ്

പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിചയസമ്പന്നനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവിചന്ദ്രൻ അശ്വിനെയും വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും പുറത്തിരുത്തിയാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്

dot image

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പേസർ രവിചന്ദ്രൻ അശ്വിനേക്കാൾ വാഷിംഗ്ടൺ സുന്ദറിന് മുൻഗണന നൽകിയ തീരുമാനത്തിൽ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുൻ താരം ഹർഭജൻ സിങ്. പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിചയസമ്പന്നനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവിചന്ദ്രൻ അശ്വിനെയും വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും പുറത്തിരുത്തിയാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്. പകരം യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനാണ് പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്.

ലഭിച്ച അവസരം നന്നായി മുതലെടുക്കാൻ വാഷിങ്ടൺ സുന്ദറിന് സാധിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യ ഭാവിയിലേക്ക് തയ്യാറെടുക്കുകയാണെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് അഭിപ്രായപ്പെടുന്നത്. അശ്വിന് പ്രായമാകുകയാണെന്നും വാഷിങ്ടണ്‍ സുന്ദറിനെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വളര്‍ത്തിയെടുക്കുകയെന്നതാണ് ടീം മാനേജമെന്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ദീര്‍ഘകാലത്തേക്കുള്ള പ്ലാനായിരിക്കാം ഇതെന്ന് ഞാന്‍ കരുതുന്നു. കരിയറില്‍ ഒരുപാട് വിക്കറ്റുകളെടുത്ത് ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് നിർണായകമായ സംഭാവനകൾ നൽകിയിട്ടുള്ള താരമാണ് അശ്വിന്‍. പക്ഷേ ഇപ്പോള്‍ അദ്ദേഹം 38 വയസ്സിലെത്തി നില്‍ക്കുകയാണ്. അതുകൊണ്ടാണ് സുന്ദറിന് ടീമിൽ‌ അവസരം നൽകിയത്. നിർത്തിയത്. അശ്വിൻ വിരമിക്കുമ്പോഴെല്ലാം വാഷിംഗ്ടണിനെ സജ്ജനാക്കണമെന്നാണ് അവരുടെ പ്ലാനെന്ന് ഞാൻ കരുതുന്നു.‌

ഒന്നാം ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ വാഷിങ്ടണിന് സാധിച്ചിരുന്നു. രണ്ട് ഇന്നിങ്‌സുകളിലായി 33 റണ്‍സെടുത്ത താരം രണ്ട് വിക്കറ്റുകളും വീഴ്ത്തി. മൂന്ന് വർഷത്തിന് ശേഷം അടുത്തിടെ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ വാഷിങ്ടൺ, ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ 11 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെർത്ത് ടെസ്റ്റിലും വാഷിങ്ടണ് അവസരമൊരുങ്ങിയത്.

Content Highlights: Harbhajan Singh on aging R Ashwin after Washington Sundar’s selection in Perth Test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us