ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഫൈനൽ കളിക്കാൻ കഴിയുമെന്ന് മുൻ താരം ഹർഭജൻ സിങ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇന്ത്യ ഓസ്ട്രേലിയയിൽ വലിയ വിജയം നേടണമെന്ന സാഹചര്യത്തിലാണ് ഹർഭജന്റെ പ്രതികരണം. ഒരു മത്സരം കൂടി വിജയിച്ചാൽ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കും. എന്നാൽ അതിനേക്കാൾ പ്രാധാനം ഓസ്ട്രേലിയയിൽ ഇന്ത്യ പരമ്പര വിജയം നേടുകയാണെന്ന് ഹർഭജൻ സിങ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25 ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതകൾ മാറുകയാണ്. നിലവിൽ 15 മത്സരങ്ങളിൽ നിന്നായി ഒമ്പത് വിജയവും അഞ്ച് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 61.11 വിജയശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയാണ്. ദക്ഷിണാഫ്രിക്ക രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതും ന്യൂസിലാൻഡ് നാലാമതുമുണ്ട്.
ബോർഡർ-ഗാവസ്കർ ട്രോഫിയിൽ 5-0, 4-0, 4-1, 3-0 എന്നിങ്ങനെയാണ് ഇന്ത്യയുടെ വിജയമെങ്കിൽ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാം. ഇന്ത്യയുടെ വിജയം 3-1 ആണെങ്കിൽ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ പരാജയപ്പെടുത്തണം.
ഇന്ത്യയുടെ വിജയം 3-2ന് ആണെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരെ ജനുവരി അവസാനം ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ഒരു മത്സരം സമനിലയിൽ പിരിയുകയോ ശ്രീലങ്ക വിജയിക്കുകയോ ചെയ്യണം. ഇന്ത്യൻ വിജയം 2-2 എന്ന നിലയിൽ ആണെങ്കിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 2-0ത്തിനും ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക 1-0ത്തിന് എങ്കിലും വിജയിക്കുകയും വേണം. നിലവിൽ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിട്ടുണ്ട്.
Content Highlights: Harbhajan Singh's bold call for Rohit Sharma and co. can reach WTC final