സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തി വെടിക്കെട്ട് ബാറ്റർ തിലക് വർമ. ഹൈദരാബാദിന്റെ ക്യാപ്റ്റൻ കൂടിയായ തിലക് വര്‍മ മുഷ്താഖ് അലി ടി20 ട്രോഫിയിലെ ഈ വർഷത്തെ തന്റെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറിക്ക് പിന്നാലെയായിരുന്നു ഇത്. നാഗാലിന്‍ഡിനെതിരെയുള്ള മത്സരത്തിലായിരുന്നു ഇത്. ഈ മത്സരത്തിൽ നിന്നടക്കം അഞ്ച് മത്സരങ്ങളില്‍ 281 റണ്‍സാണ് താരം ഇത് വരെ നേടിയത്. 176.72 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്ന തിലകിന് ഒരു സെഞ്ച്വറി കൂടാതെ രണ്ട് അര്‍ധസെഞ്ചുറിയും കൂടിയുണ്ട്.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 252 റൺസ് നേടിയ മിസോറാമിന്റെ മോഹിത് ജംഗ്രയാണ് രണ്ടാം സ്ഥാനത്ത്. 250 റൺസുമായി സൗരാഷ്ട്രയുടെ ഹാർവിക് ദേശായി മൂന്നാം സ്ഥാനത്തും 247 റൺസുമായി സക്കീബുൾ ഗനി നാലാം സ്ഥാനത്തും നിൽക്കുമ്പോൾ മലയാളിയായ രോഹൻ കുന്നുമ്മലാണ് അഞ്ചാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 235 റൺസാണ് മലയാളി താരം നേടിയിട്ടുള്ളത്. അതേ സമയം സഞ്ജു സാംസൺ റൺവേട്ടയിൽ 58-ാം സ്ഥാനത്താണ്. നാല് മത്സരങ്ങളാണ് താരം ഇത്തവണ കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ബംഗ്ലാദേശിനെതിരായ പരമ്പരയിലും കൂടി പക്ഷേ മൂന്ന് സെഞ്ച്വറികൾ താരം നേടിയിട്ടുണ്ട്.
Content Highlights: most runs in Syed Mushtaq Ali trophy list