പന്തിന്റെ ആ ടി20 ഫൈനൽ ടാക്ടിക്സ് ഇഷ്ടപ്പെട്ടു, ഇങ്ങനെയൊരാൾ ടീമിലുള്ളത് ഞങ്ങൾക്ക് ഉപകാരപ്പെടും: സഞ്ജീവ് ഗോയങ്ക

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ പന്തിനെ തട്ടകത്തിലെത്തിച്ചത്.

dot image

ഐപിഎൽ മെഗാ താരലേലത്തിൽ റിഷഭ് പന്തിന് 27 കോടിയുടെ റെക്കോർഡ് തുക നൽകിയതിൽ പ്രതികരണവുമായി ലഖ്‌നൗ സൂപ്പർ ജയൻറ്സ് ഉടമ സഞ്ജീവ് ഗോയങ്ക. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായുള്ള സംഭാഷണത്തിനിടെയായിരുന്നു സഞ്ജീവ് ഗോയങ്ക മനസ്സ് തുറന്നത്.

ടീമിനാവശ്യം അത്യാവശ്യ ഘട്ടങ്ങളിൽ മുന്നിൽ നിന്ന് നയിക്കേണ്ട താരമാണെന്നും റിഷഭിൽ താൻ ടീമിനെ നയിക്കാനുള്ള എല്ലാ യോഗ്യതയും കാണുന്നുണ്ടെന്നും ഗോയങ്ക പറഞ്ഞു. 'കഴിഞ്ഞ ടി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പ്രഷർ സിറ്റുവേഷനിൽ പരിക്ക് അഭിനയിച്ച പന്തിന്റെ ടാക്ടിക്സ് ഓർമയുണ്ട്, അത് വരെയും ക്ളാസന്റെയും മറ്റും വെടിക്കെട്ടിൽ പതറിപ്പോയ ഇന്ത്യൻ ബൗളർമാർക്ക് കളിയിലേക്ക് തിരിച്ചുവരാൻ ആ സമയം ഒരുപാട് സഹായിച്ചു, അവശ്യഘട്ടത്തിൽ ഇത്തരം തന്ത്രങ്ങൾ കൂടി ഉപയോഗിക്കുന്ന താരമെന്ന നിലയിൽ പന്തിനെ ഞങ്ങൾക്ക് ഉപകാരപ്പെടും.' ഗോയങ്ക പറഞ്ഞു.

പന്തിന് പറ്റിയ വാഹനാപകടത്തെ കുറിച്ചും അതിൽ നിന്നും താരം നടത്തിയ അതിജീവനത്തെ കുറിച്ചും പറഞ്ഞ ഗോയങ്ക സ്വന്തത്തിലുള്ള വിശ്വാസവും കഠിനാധ്വാനവും മറ്റുള്ള താരങ്ങളിൽ നിന്ന് പന്തിനെ വ്യത്യസ്തമാക്കുന്നുവെന്നും പറഞ്ഞു.' ആ ആക്സിഡന്റിന് ശേഷം ഒരു അവിസ്മരണീയ തിരിച്ചുവരവാണ് താരം നടത്തിയത്, മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിൽ അവിഭാജ്യമായ ഒരു താരമായി പന്ത് മാറിയിരിക്കുന്നു, മറ്റുള്ള താരങ്ങളെല്ലാം വലിയ സമ്മർദ്ദങ്ങൾക്കടിമപ്പെട്ടു കളിക്കുമ്പോൾ സ്വന്തം വീടിന് മുറ്റത്ത് കളിക്കുന്ന പോലെ കളിയ്ക്കാൻ പന്തിന് കഴിയും,' ഗോയങ്ക കൂട്ടിച്ചേർത്തു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ പന്തിനെ തട്ടകത്തിലെത്തിച്ചത്. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്തിനെ സ്വന്തമാക്കാന്‍ മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സ് 20 കോടി രൂപ വിളിച്ചെങ്കിലും 27 കോടിക്ക് ലഖ്നൗ ലേലം ഉറപ്പിക്കുകയായിരുന്നു.

Content Highlights: sanjiv goenka on rishabh pant

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us