2018 ൽ കേരള ടീമിൽ നിന്ന് വിലക്ക്; ഇന്ന് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ സൂപ്പർ ഹീറോയായി സൽമാൻ നിസാർ

മത്സരങ്ങളിലെല്ലാം കേരളത്തിന്റെ നട്ടെല്ലായത് സൽമാൻ നിസാറിന്റെ വെടിക്കെട്ട് ബാറ്റിങ് കൂടിയായിരുന്നു

dot image

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളം സ്വപ്‍ന സമാനമായ കുതിപ്പാണ് നടത്തികൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് എയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു തോൽവിയുമായി 16 പോയിന്റുള്ള കേരളം ഇതിനകം തന്നെ അടുത്ത റൗണ്ട് ഉറപ്പിച്ചിട്ടുണ്ട്. നാല് മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് തന്നെയുള്ള ആന്ധ്രാപ്രദേശ് റൺ റേറ്റിലെ മികവിൽ ഒന്നാം സ്ഥാനത്തുണ്ട്. അര ഡസനോളം ഇന്ത്യൻ താരങ്ങൾ അണിനിരന്ന മുംബൈയെ കൂടി അട്ടിമറിച്ചായിരുന്നു ഈ നേട്ടം. മുംബൈയെ കൂടാതെ സർവീസസ്, നാഗലാൻഡ്, ഗോവ എന്നീ ടീമുകളെയാണ് കേരളം തോൽപ്പിച്ചത്.

ഈ മത്സരങ്ങളിലെല്ലാം കേരളത്തിന്റെ നട്ടെല്ലായത് സൽമാൻ നിസാറിന്റെ വെടിക്കെട്ട് ബാറ്റിങ് കൂടിയായിരുന്നു. മധ്യനിരയിൽ ഇറങ്ങുന്ന താരം ടൂർണമെന്റിൽ ഇത് വരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്നലെ ഗോവക്കെതിരെയുള്ള മത്സരത്തിൽ മുന്നിലോട്ട് കയറിയിറങ്ങിയ താരം 20 പന്തിൽ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 34 റൺസാണ് നേടിയത്. മുംബൈക്കെതിരായ നിർണ്ണായക മത്സരത്തിൽ എട്ട് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 49 പന്തിൽ 99 റൺസാണ് താരം നേടിയത്. ഇന്ത്യൻ ഓൾ റൗണ്ടർതാരം ശാർദൂൽ താക്കൂറിന്റെ അവസാന പന്തിൽ മൂന്ന് സിക്സറുകളും ഒരു ഫോറും താരം നേടിയിരുന്നു. മറ്റുള്ള മൂന്ന് മത്സരങ്ങളിലും താരം മികച്ച പ്രകടനം നേടി.

അതേ സമയം ഐപിഎൽ പുതിയ സീസണിനുള്ള മെഗാ താര ലേലത്തിൽ താരത്തെ ഒരു ടീമും വിളിച്ചെടുത്തിരുന്നില്ല. ഇതിനുള്ള മധുര പ്രതികാരം കൂടിയാണ് താരത്തിന് ഈ മിന്നും പ്രകടനങ്ങൾ. ഇതിന് പുറമെ ഒരു കാലത്ത് ക്യാപ്റ്റൻസി വിവാദത്തിൽ കേരള ടീമിൽ നിന്നും വിലക്ക് നേരിട്ടിരുന്ന താരം കൂടിയായിരുന്നു സൽമാൻ നിസാർ. 2018 ൽ കേരളത്തിന്റെ ശ്രീലങ്കന്‍ പര്യടനത്തിനിടെയായിരുന്നു ആ സംഭവം. അന്ന് സച്ചിന്‍ ബേബിയായിരുന്നു കേരളത്തിന്റെ നായകന്‍. സച്ചിന്‍ ബേബിയെ നായകനായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് സൽമാൻ നിസാറുൾപ്പെടെ കേരള ടീമിലെ 13 താരങ്ങള്‍ ചേര്‍ന്ന് അന്ന് കേരള ക്രിക്കറ്റ് അസോസിയേഷിന് കത്തെഴുതി. അന്ന് കെസിഎ ആ 13 പേരെയും കേരള ടീമിൽ നിന്ന് പുറത്താക്കി. നിലവിൽ ഇന്ത്യൻ താരമായിരുന്ന സഞ്ജു സാംസണും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും ഇവരെല്ലാവരും തന്നെ കേരള ടീമിൽ തിരിച്ചെത്തുകയും ചെയ്തു.

Content Highlights: Syed Mushtaq Ali t20 trophy; Salman nizar outstanding perfomance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us