അണ്ടർ 19 ഏഷ്യാകപ്പിലെ നേപ്പാൾ-ബംഗ്ലാദേശ് പോരാട്ടത്തിൽ നേപ്പാൾ സ്പിന്നർ യുവരാജ് ഖത്രിക്ക് ഗുരുതര പരിക്ക്. എതിർതാരത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്നതിനിടെ കാൽ വഴുതി താരത്തിന്റെ കാലിന് ഗുരുതര പരിക്കേറ്റു. 28-ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശ് ബാറ്റർ എംഡി റിസാൻ ഹൊസനെ ഗോൾഡൻ ഡക്കാക്കിയതിന് ശേഷം സഹതാരങ്ങളിലേക്ക് സ്പ്രിന്റ് ചെയ്ത് ഓടുന്നതിടെയാണ് താരത്തിന് പരിക്ക് പറ്റുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പരിക്ക് മൂലം താരത്തിന് ഗ്രൗണ്ട് വിടേണ്ടിയും വന്നു. മത്സരത്തിൽ ആറ് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി താരം മികച്ച ഫോമിലായിരുന്നു. മറ്റൊരു വിക്കറ്റ് നേടിയപ്പോൾ ഷൂ അഴിച്ചുള്ള സെലിബ്രേഷനും താരം നടത്തിയിരുന്നു. ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങളിൽ താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. മത്സരത്തിൽ 142 റൺസിന്റെ ടോട്ടൽ പിന്തുടർന്ന ബംഗ്ലാദേശ് ടീം അഞ്ച് വിക്കറ്റിന്റെ വിജയം നേടി.
Content Highlights: Wicket celebration gone wrong! Bowler horribly twists ankle. Watch