'ഇപ്പോഴത്തെ ഫോം കണക്കിലെടുത്താൽ അവർ രണ്ട് പേരും ഓസീസ് പരമ്പരയിൽ കളിക്കില്ല': ബിസിസിഐ മുൻ സെലക്ടർ

കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഇരുവരും

dot image

ഓസ്ട്രേലിയയ്ക്കെതിരായ അവസാന നാല് ടെസ്റ്റുകളിലും സീനിയർ താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്രൻ അശ്വിനും അവസരം ലഭിച്ചേക്കില്ലെന്ന് ബിസിസിഐ മുൻ സെലക്ടർ ദേവാംഗ് ​ഗാന്ധി. ഇപ്പോഴത്തെ ഫോം കണക്കിലെടുക്കുമെന്നാണ് താൻ കരുതുന്നത്. മികച്ച രീതിയിൽ കളിക്കുന്ന ഒരു ടീമുമായി മുന്നോട്ട് പോകാനാവും ഇന്ത്യൻ ക്രിക്കറ്റ് മാനേജ്മെന്റ് ആ​ഗ്രഹിക്കുക. മുൻകാലത്തെ റെക്കോർഡുകൾ ഇന്ത്യൻ ക്രിക്കറ്റ് ശ്രദ്ധിക്കില്ല. വാഷിങ്ടൺ സുന്ദർ ന്യൂസിലാൻഡിനെതിരെ മികച്ച രീതിയിൽ പന്തെറിഞ്ഞു. ലോവർ മിഡിൽ ഓഡറിൽ വിശ്വസിക്കാവുന്ന ബാറ്ററുമാണ് സുന്ദർ. ദേവാംഗ് ​ഗാന്ധി പിടിഐയോട് പ്രതികരിച്ചു.

കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും. ഇരുതാരങ്ങളിൽ ഒരാൾ ടീമിലില്ലാതെ വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ ടെസ്റ്റ് കളിക്കാൻ ഇറങ്ങിയിട്ടുള്ളത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് ചില മാറ്റങ്ങളുടെ സൂചന നൽകുന്നതായിരുന്നു.

പെർത്തിൽ നടന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ രവീചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പകരമായി യുവതാരം വാഷിങ്ടൺ സുന്ദർ ടീമിൽ ഇടം പിടിച്ചു. രണ്ടാം ഇന്നിം​ഗ്സിൽ വിലയേറിയ 29 റൺസ് സംഭാവന ചെയ്ത താരം രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. വിദേശ മണ്ണിൽ മികവ് തുടരാനായാൽ സുന്ദർ ആവും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സ്പിന്നർ.

Content Highlights: Ashwin, Jadeja's fate in Border-Gavaskar Trophy sealed says former selector

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us