ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്ക് വീണ്ടും തിരിച്ചടി. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്തിന് പരിക്കേറ്റു. പരിശീലത്തിനിടെ താരത്തിന്റെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റത്.
🚨 Another injury scare for Australia!
— RevSportz Global (@RevSportzGlobal) December 3, 2024
Steve Smith in pain after being hit on his fingers by a throwdown from Marnus Labuschagne. After being attended by a physio, Smith left the nets. @debasissen reporting from Adelaide #INDvsAUS #BGT2024 pic.twitter.com/jgEQO0BTuz
ചൊവ്വാഴ്ച നടന്ന പരിശീലന സെഷനിടെ മാര്‍നസ് ലബുഷെയ്‌നെതിരെ ത്രോഡൗണുകള്‍ എടുക്കുന്നതിനെ സ്മിത്തിന്റെ വലത് തള്ളവിരല്‍ ഇടിക്കുകയായിരുന്നു. വേദന അനുഭവപ്പെട്ട ഉടന്‍ തന്നെ അദ്ദേഹം ബാറ്റിങ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. പിന്നാലെ ഓസീസ് മെഡിക്കല്‍ ടീമംഗം നെറ്റ്‌സില്‍ പ്രവേശിക്കുകയും താരത്തെ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് പരിശീലനം തുടരാനാവാതെ സ്മിത്ത് മടങ്ങുകയും ചെയ്തു. താരത്തിന്റെ പരിക്ക് സാരമാണോ എന്ന് വ്യക്തമല്ല.
ഇന്ത്യയ്‌ക്കെതിരെ നിര്‍ണായകമായ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറിന് അഡലെയ്ഡില്‍ ആരംഭിക്കാനിരിക്കെയാണ് ഓസീസിന് ആശങ്ക ഉയര്‍ത്തി സ്മിത്തിനും പരിക്കേല്‍ക്കുന്നത്. നേരത്തെ പേസര്‍ ജോഷ് ഹേസല്‍വുഡ് പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും മോശം പ്രകടനം പുറത്തെടുത്ത സ്മിത്ത് തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് പരിക്കും തിരിച്ചടിയാവുന്നത്.
Content Highlights: AUS vs IND: Australia Suffer Steve Smith Injury Scare Ahead Of Adelaide Test