വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മുക്തനാകാത്ത നജ്മുൾ ഹൊസൈൻ ഷാന്റോയുടെ അഭാവത്തിൽ മെഹിദി ഹസൻ മിറാസ് ബംഗ്ലാദേശിനെ നയിക്കും. നിലവിൽ ബംഗ്ലാദേശും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര പുരോഗമിക്കുകയാണ്. പിന്നാലെ ഡിംസബർ എട്ടിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനാണ് നേരിയ മുൻതൂക്കം. മൂന്ന് ദിവസം മത്സരം പിന്നിടുമ്പോൾ വിൻഡീസിനെതിരെ ബംഗ്ലാദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. സ്കോർ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 164, വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗ്സിൽ 146. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ അഞ്ചിന് 193.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീം: മെഹിദി ഹസൻ മിറാസ് (ക്യാപ്റ്റൻ), ലിട്ടൻ ദാസ് (വിക്കറ്റ് കീപ്പർ), തൻസീദ് ഹസൻ, സൗമ്യ സർക്കാർ, പർവേസ് ഹൊസൈൻ, മഹ്മദുള്ളാ റിയാദ്, ജാക്കർ അലി, ഹൊസൈൻ ദുർബോ, റിഷാദ് ഹുസൈൻ, നസും അഹമ്മദ്, ടസ്കിൻ അഹമ്മദ്, ഹസൻ മഹ്മുദ്, ഷൊറിഫുൾ ഇസ്ലാം, തൻസിം ഹസൻ, നാഹിദ് റാണ.
Content Highlights: Bangladesh Cricket announces team for ODIs against West Indies