പ്രായത്തെ വെല്ലുന്ന മികവുമായി ദക്ഷിണാഫ്രിക്കൻ മുൻ നായകനും ആർ സി ബി നായകനുമൊക്കെയായിരുന്ന ഫാഫ് ഡു പ്ലെസിസ്. 40-ാം വയസിൽ ഫീൽഡിൽ പറന്നുയർന്ന് ഒറ്റക്കൈയ്യിൽ ക്യാച്ചെടുത്തിരിക്കുകയാണ് ഫാഫ് ഡു പ്ലെസിസ്. അബുദാബി ടി10 ലീഗിലാണ് താരത്തിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം. മോറിസ്‌വില്ലെ സാമ്പ് ആർമിയും ഡൽഹി ബുൾസും തമ്മിലുള്ള മത്സരത്തിലാണ് ഫാഫ് തന്റെ പ്രതിഭയുടെ മാറ്റ് കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചത്.
മോറിസ്‍വില്ലെയുടെ താരമായ അമീർ ഹംസ എറിഞ്ഞ പന്തിൽ ഡൽഹി ബുൾസ് താരം ഷഹ്ദാബ് ഖാന്റെ ഷോട്ടാണ് ഫാഫ് പറന്നുപിടിച്ചത്. രണ്ട് ബോൾ നേരിട്ട ഷഹ്ദാബ് സംപൂജ്യനായി മടങ്ങുകയും ചെയ്തു. മത്സരത്തിൽ ഡു പ്ലെസിസിന്റെ മോറിസ്‌വില്ലെയാണ് വിജയിച്ചത്. അഞ്ച് വിക്കറ്റിനായിരുന്നു മോറിസ്‌വില്ലെയുടെ വിജയം.
WHAT A STUNNER FROM 40-YEAR-OLD FAF DU PLESSIS IN T10 LEAGUE 🤯 pic.twitter.com/LV9KLNHuPt
— Johns. (@CricCrazyJohns) December 2, 2024
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ബുൾസ് 10 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തു. 24 റൺസെടുത്ത ടിം ഡേവിഡാണ് ടോപ് സ്കോറർ. നിഖിൽ ചൗധരി 16 റൺസും റോവ്മാൻ പവൽ 13 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ 9.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 38 റൺസെടുത്ത ആൻഡ്രീസ് ഗൗസ് ആണ് ടോപ് സ്കോറർ. ജാക്ക് ജോൺസ് പുറത്താകാതെ 23 റൺസും നേടി.
Content Highlights: Faf du Plessis takes one-handed screamer to remove Shadab Khan in Abu Dhabi T10 League