ഇടം കൈയ്യൻമാരെ വീഴ്ത്താൻ ബുംമ്ര വിയർക്കും, ഓസീസ് മൂന്നാം നമ്പറിൽ 'ബെൻ സ്റ്റോക്സാ'യിരുന്നെങ്കിൽ കളി മാറിയേനെ!

അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിന്റെ പര്യടനം നടക്കാനിരിക്കവേയാണ് നിര്‍ണായക ഉപദേശവുമായി മൈക്കല്‍ വോണ്‍ രംഗത്തെത്തിയത്

dot image

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രിത് ബുംമ്രയുടെ ദൗര്‍ബല്യം വ്യക്തമാക്കി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരിലൊരാളായ ബുംമ്രയെന്ന വെല്ലുവിളിയെ എങ്ങനെ അതിജീവിക്കാമെന്ന് വമ്പന്‍ ടീമുകളെല്ലാം തലപുകയ്ക്കുകയാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിന്റെ പര്യടനം നടക്കാനിരിക്കവേയാണ് നിര്‍ണായക ഉപദേശവുമായി വോണ്‍ രംഗത്തെത്തിയത്.

'ഇംഗ്ലണ്ടിന്റെ ബാറ്റിങ് ലൈനപ്പില്‍ വലിയ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ടെസ്റ്റ് കണ്ടപ്പോള്‍ ഇംഗ്ലണ്ടിന്റെ ടോപ്പ് ത്രീയില്‍ ഒരു ഇടംകൈയന്‍ ബാറ്ററുടെ ആവശ്യമുണ്ടെന്ന് എനിക്ക് മനസ്സിലായി. വലംകൈയന്‍ ബാറ്റര്‍മാരുടെ പാഡിലേയ്ക്ക് ന്യൂബോള്‍ എറിഞ്ഞ് അവരെ കുഴപ്പത്തിലാക്കാന്‍ ജസ്പ്രീത് ബുംമ്രയ്ക്ക് സാധിക്കുന്നുണ്ട്. ബുംമ്രയ്ക്ക് മുന്നില്‍ നഥാന്‍ മക്സ്വീനി, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ പതറുകയും ചെയ്തിരുന്നു', വോണ്‍ ചൂണ്ടിക്കാട്ടി.

'ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ബുംമ്ര അത്ര മികവ് പുറത്തെടുക്കാറില്ല. ബുംമ്രയുടെ ഈ വീക്ക്നെസ് മുതലാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കേണ്ടത്. ഇപ്പോള്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്നാം നമ്പറില്‍ ബെന്‍ സ്റ്റോക്സ് ആയിരുന്നെങ്കില്‍ അത് ടീമിന് മുതല്‍ക്കൂട്ടായി മാറുമായിരുന്നു', എന്ന് ദ ടെലഗ്രാഫിലെ തന്റെ കോളത്തില്‍ മൈക്കല്‍ വോണ്‍ കുറിച്ചു.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വൈറ്റ് ബോള്‍ പരമ്പരകളിലാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ കളിക്കുക. അഞ്ച് ടി20കളും മൂന്നു ഏകദിന പരമ്പരകളുമാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഈ പരമ്പരയ്ക്ക് ശേഷമാണ് ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം കളിക്കുക. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിനുള്ള മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര.

Content Highlights: Michael Vaughan chalks out plan for England to counter Jasprit Bumrah in upcoming series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us