സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ കര്‍ണാടകയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ബറോഡ. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡ 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്രുനാല്‍ പാണ്ഡ്യയും ഹാര്‍ദിക് പാണ്ഡ്യയും ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ മത്സരത്തിൽ 37 പന്തില്‍ 63 റണ്‍സെടുത്ത ഓപ്പണര്‍ ശാശ്വത് റാവത്ത് ബറോഡയെ രക്ഷിച്ചെടുത്തു. കര്‍ണാടകക്കായി സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ ഹാട്രിക്ക് നേട്ടം നേടി.
ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക അഭിനവ് മനോഹറിന്‍റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. 34 പന്തില്‍ 56 റൺസാണ് താരം നേടിയത്. ബറോഡയുടെ ശാശ്വത് റാവത്തിനെ മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചാണ് ശ്രേയസ് ഗോപാല്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ നാലാമനായി ക്രീസിലെത്തിയ മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും ശേഷം ക്രുനാല്‍ പാണ്ഡ്യയെയും കൂടി പുറത്താക്കി ഹാട്രിക് തികച്ചു. ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ താരം കൂടിയാണ് ശ്രേയസ്.
ജയത്തോടെ ആറ് മത്സത്തിൽ നിന്ന് 5 ജയവും ഒരു തോൽവിയുമായി 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബറോഡ. 20 പോയിന്റിൽ അൺ റേറ്റിൽ മികവിനുള്ള സൗരാഷ്ട്രയും ഗുജറാത്തുമാണ് ബറോഡയ്ക്ക് മുന്നിൽ. അടുത്ത റൗണ്ടിലേക്ക് കടക്കാൻ ഇനിയുള്ള മത്സരങ്ങൾ ബറോഡയ്ക്ക് നിർണ്ണായകമാകും.
Content Highlights: syed mushtaq ali trophy karnataka vs baroda