15 വർഷത്തെ കാത്തിരിപ്പിന് അവസാനം; വിൻഡീസിൽ ചരിത്രം തിരുത്തി ബം​ഗ്ലാദേശ്

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലെ വിജയത്തോടെയാണ് ബം​ഗ്ലാദേശ് ചരിത്ര നേട്ടം സ്വന്തമാക്കിയത്

dot image

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയം സ്വന്തമാക്കിയതോടെ ചരിത്ര നേട്ടമാണ് ബം​ഗ്ലാദേശ് ക്രിക്കറ്റ് സ്വന്തമാക്കിയത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബം​ഗ്ലാദേശ് വെസ്റ്റ് ഇൻഡീസിൽ ടെസ്റ്റ് വിജയം സ്വന്തമാക്കി. ജമൈക്കയിലെ സബീന പാർക്കിൽ നടന്ന മത്സരത്തിൽ 101 റൺസിന്റെ വിജയമാണ് ബം​ഗ്ലാദേശ് സ്വന്തമാക്കിയത്. 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 185 റൺസിൽ എല്ലാവരും പുറത്തായി. വിജയത്തോടെ പരമ്പര രണ്ട് ടെസ്റ്റുകളുടെ 1-1ന് സമനിലയിലാക്കാനും ബം​ഗ്ലാദേശിന് കഴിഞ്ഞു. ആദ്യ മത്സരം വെസ്റ്റ് ഇൻഡീസ് വിജയിച്ചിരുന്നു. സ്കോർ ബം​ഗ്ലാദേശ് ഒന്നാം ഇന്നിം​ഗ്സിൽ 164, വെസ്റ്റ് ഇൻഡീസ് 146. ബം​ഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 268, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിം​ഗ്സിൽ 185.

നേരത്തെ രണ്ടാം ഇന്നിം​ഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ് ബം​ഗ്ലാദേശ് നാലാം ദിവസം ബാറ്റിങ് ആരംഭിച്ചത്. ജാക്കർ അലി നേടിയ 91 റൺസ് ബലത്തിലാണ് രണ്ടാം ഇന്നിം​ഗ്സിൽ ബം​ഗ്ലാദേശ് 268 എന്ന സ്കോറിൽ എത്തിയത്. ആദ്യ ഇന്നിം​ഗ്സിലെ 18 റൺസ് ലീഡ് കൂടി ആയപ്പോൾ 287 റൺസിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസിന് മുമ്പിൽ വെയ്ക്കാൻ ബം​ഗ്ലാദേശിന് കഴിഞ്ഞു.

രണ്ടാം ഇന്നിം​ഗ്സിൽ വെസ്റ്റ് ഇൻഡീസിനായി ക്യാപ്റ്റൻ ക്രെയ്​ഗ് ബ്രാത്ത്‍വൈറ്റ് 43 റൺസും കാവം ഹോഡ്ജ് 55 റൺസും നേടി. മറ്റാർക്കും തിളങ്ങാൻ കഴിയാതെ പോയതോടെ വിൻഡീസിന് വിജയലക്ഷ്യത്തിലേക്ക് എത്താനായില്ല. ബം​ഗ്ലാദേശിനായി തൈജൂൾ ഇസ്ലാം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹസൻ മഹ്മുദ്, ടസ്കിൻ അഹമദ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

Content Highlights: Bangladesh break 15-year drought with historic West Indies victory

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us