ഹൈബ്രിഡ് മോഡലിന് സമ്മതിച്ച പാകിസ്താന്റെ ഉപാധി നിരസിച്ച് ബിസിസിഐ; റിപ്പോർട്ട്

ചാംപ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ സമ്മതിച്ചതിന് പിന്നാലെയാണ് പാകിസ്താൻ ഐസിസിക്ക് മുന്നിൽ ഉപാധികൾ വെച്ചത്

dot image

അടുത്ത വർഷം ആദ്യം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ സമ്മതിച്ചതിന് പിന്നാലെ ഐസിസിക്ക് മുന്നിൽ വെച്ച ഉപാധി തള്ളി ബിസിസിഐ. ഹൈബ്രിഡ് മോഡൽ പ്രകാരം പാകിസ്താനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായി ദുബായിൽ നടക്കും. മൂന്ന് ഉപാധികളാണ് പാകിസ്താൻ ക്രിക്കറ്റ് ഐസിസിക്ക് മുന്നിൽ വെച്ചത്.

സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഈ മത്സരങ്ങളുടെ വേദി പാകിസ്താൻ തന്നെയാവണമെന്നാണ് പിസിബി മുന്നോട്ടുവെച്ച ആദ്യ ഉപാധി. 2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് പാകിസ്താന്റെ രണ്ടാമത്തെ ആവശ്യം. ഇതാണ് ബിസിസിഐ നിരസിച്ചിരിക്കുന്നത്.

സുരക്ഷാകാരണങ്ങളാലാണ് പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറാകത്തത്. എന്നാൽ ഇന്ത്യയിൽ പാകിസ്താൻ ടീമിന് യാതൊരു സുരക്ഷാ ഭീഷണിയുമില്ല. അതിനാൽ പാകിസ്താന്റെ ഹൈബ്രിഡ് മോഡലെന്ന ആവശ്യം അം​ഗീകരിക്കാൻ കഴിയില്ല. ബിസിസിഐ വൃത്തങ്ങൾ ദ് ടെലഗ്രാഫിനോട് പ്രതികരിച്ചു.

2026 ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്കൊപ്പവും 2031 ഏകദിന ലോകകപ്പിൽ ബം​ഗ്ലാദേശിനൊപ്പവും ഇന്ത്യ ആതിഥേയത്വം വഹിക്കും. കൂടാതെ 2025ലെ വനിത ലോകകപ്പും 2029ലെ ചാംപ്യൻസ് ട്രോഫിയും ഇന്ത്യയിലാണ് നടക്കുന്നത്.

2025ലെ ഐസിസിയുടെ വാർഷിക വരുമാനത്തിൽ കൂടുതൽ തുക പാകിസ്താൻ ക്രിക്കറ്റിന് ലഭിക്കണമെന്നാണ് പിസിബിയുടെ മറ്റൊരു ആവശ്യം. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരം ഉൾപ്പെടെ ദുബായിലേക്ക് മാറ്റുമ്പോൾ വലിയ നഷ്ടം പിസിബിക്ക് ഉണ്ടാകുന്നുവെന്നാണ് ഈ ഉപാധിവെച്ചതിന് പിന്നിലെ കാരണമായി പറയുന്നത്.

Content Highlights: BCCI Responds To PCB's Demand Of Hybrid Model For All ICC Events In India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us