'ഞാൻ ധോണിയോട് മിണ്ടില്ല, ഇപ്പോൾ 10 വർഷമായി': ഹർഭജൻ സിങ്

ഇന്ത്യൻ ക്രിക്കറ്റിലെ സഹതാരങ്ങളിൽ ഇപ്പോഴും മികച്ച ബന്ധം തുടരുന്നവരുടെ പേര് ചോദിച്ചപ്പോൾ രണ്ട് താരങ്ങളുടെ പേരാണ് ഹർഭജൻ പറഞ്ഞത്

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുമായി 10 വർഷത്തിലധികമായി താൻ സംസാരിക്കാറില്ലെന്ന് തുറന്നുപറഞ്ഞ് മുൻ താരം ഹർഭജൻ സിങ്. ഇന്ത്യൻ ക്രിക്കറ്റിലെ സഹതാരങ്ങളിൽ ഇപ്പോഴും മികച്ച ബന്ധം തുടരുന്നവരുടെ പേര് ചോദിച്ചപ്പോൾ യുവരാജ് സിങ്ങിന്റെയും ആശിഷ് നെഹ്റയുടെയും പേരാണ് ഹർഭജൻ പറഞ്ഞത്. ധോണിയുടെ പേര് പറഞ്ഞപ്പോൾ ആ ബന്ധത്തിൽ വിളലുകളുണ്ടെന് വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യൻ മുൻ ഓഫ് സ്പിന്നറുടെ വാക്കുകൾ.

'ഇല്ല, ധോണിയുമായി ഞാൻ സംസാരിക്കാറില്ല. ഞാൻ ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ചപ്പോൾ ധോണിയുമായി സംസാരിക്കുമായിരുന്നു. മറ്റുള്ള സാഹചര്യങ്ങളിൽ ഞാൻ ധോണിയുമായി സംസാരിക്കാറില്ല. ഇപ്പോൾ 10 വർഷത്തിലധികമായി. അതിന് കാരണമായി എനിക്ക് ഒന്നും പറയാനില്ല. ഒരുപക്ഷേ ധോണിക്ക് എന്തെങ്കിലും പറയാൻ ഉണ്ടാവും. എന്താണ് കാര്യമെന്ന് എനിക്ക് അറിയില്ല. ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎൽ കളിക്കുമ്പോൾ ‍ഞാനും ധോണിയും സംസാരിക്കുമായിരുന്നു. എന്നാൽ അത് ​ഗ്രൗണ്ടിലേക്ക് മാത്രമായി ഒതുക്കപ്പെട്ടു. മത്സരത്തിന് ശേഷം ധോണി എന്റെ റൂമിലേക്ക് വരാറില്ലായിരുന്നു. ഞാൻ അങ്ങോട്ടും പോകാറില്ലായിരുന്നു.' ഹർഭജൻ സിങ് ന്യൂസ് 18നോട് പ്രതികരിച്ചു.

'എനിക്ക് ധോണിയുമായി പ്രശ്നങ്ങളില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ധോണിക്ക് എന്നോട് തുറന്ന് സംസാരിക്കാം. ഞാൻ ഒരിക്കലും ധോണിയെ വിളിക്കാൻ ശ്രമിച്ചിട്ടില്ല. എന്റെ ഫോൺ കോളുകൾ എടുക്കുന്നവരെ മാത്രമെ ഞാൻ വിളിക്കാറുള്ളു. വെറുതെ കളയാൻ എനിക്ക് സമയമില്ല. എന്റെ സുഹൃത്തുക്കളുമായി ഞാൻ സൗഹൃദം നിലനിർത്തും. ഒരു സൗഹൃദമെന്നാൽ പരസ്പര ബഹുമാനം ആവശ്യമാണ്. ഒന്നോ രണ്ടോ തവണ ഫോണിൽ വിളിക്കുമ്പോൾ പ്രതികരണം ലഭിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ സഹായം ആവശ്യമെങ്കിൽ മാത്രമെ ഞാൻ പിന്നെ വിളിക്കൂ.' ഹർഭജൻ സിങ് വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പതിറ്റാണ്ടോളം ഒരുമിച്ച് കളിച്ചവരാണ് ഹർഭജൻ സിങ്ങും മഹേന്ദ്ര സിങ് ധോണിയും. 2007ൽ ട്വന്റി 20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും എം എസ് ധോണിയുടെ ഇന്ത്യൻ സംഘം സ്വന്തമാക്കുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഹർഭജൻ സിങ്. എന്നാൽ 2013ന്റെ തുടക്കത്തിൽ മോശം പ്രകടനങ്ങളെ തുടർന്ന് പലതാരങ്ങളും ഇന്ത്യൻ ടീമിന് പുറത്താകുന്നതിന് കാരണമായി. വീരേന്ദർ സെവാ​ഗ്, യുവരാജ് സിങ്, ​ഗൗതം ​ഗംഭീർ, സഹീർ ഖാൻ, ഹർഭജൻ സിങ് തുടങ്ങിയവർ ടീമിന് പുറത്തായി. 2015ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഹർഭജനും ധോണിയും അവസാനമായി ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ചത്. 2018, 2019 ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു.

Content Highlights: Harbhajan Singh's explosive claims confirm rift with ex-India captain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us