പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ ഹെൻറിച്ച് ക്ലാസൻ നയിക്കും. കഠിനമായ മത്സരക്രമത്തെ തുടർന്ന് ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡാൻ മാർക്രത്തിന് വിശ്രമം അനുവദിച്ചതോടെയാണ് ക്ലാസന് ദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കാൻ അവസരമൊരുങ്ങുന്നത്. മാർകോ ജാൻസൻ, കേശവ് മഹാരാജ്, കഗീസോ റബാദ, ട്രിസ്റ്റൻ സ്റ്റബ്സ് തുടങ്ങിയവരും ട്വന്റി 20 ടീമിൽ കളിക്കില്ല.
ഡിസംബർ 10 മുതലാണ് പാകിസ്താനെതിരായ ദക്ഷിണാഫ്രിക്കയുടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി 20 പരമ്പര ആരംഭിക്കുക. പിന്നാലെ ഡിസംബർ 17 മുതൽ ഏകദിന പരമ്പരയും ആരംഭിക്കും. ഡിസംബർ 26 മുതൽ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും പാകിസ്താൻ ദക്ഷിണാഫ്രിക്കയിൽ കളിക്കും.
പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: ഹെൻറിച്ച് ക്ലാസൻ, ഒട്ടനെയ്ൽ ബാർട്ട്മാൻ, മാത്യൂ ബ്രീട്സ്കെ, ഡൊണോവൻ ഫെരേര, റീസ ഹെൻട്രിക്സ്, പാട്രിക് ക്രൂഗ, ജോർജ് ലിൻഡെ, ക്വീന മഫാക്ക, ഡേവിഡ് മില്ലർ, ആൻഡ്രിച്ച് നോർജെ, നക്വാബ പീറ്റർ, റയാൻ റിക്ലത്തോൺ, തബരീസ് ഷംസി, ആൻഡിലെ സിമലാനെ, റാസി വാൻ ഡർ ഡസൻ.
Content Highlights: Heinrich Klaasen To Lead South Africa During T20I Series Against Pakistan