അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ സെമിയില്‍. യുഎഇയെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക് മാർച്ച് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത് യുഎഇ 137 റണ്‍സാണ് നേടിയത്. യുഎഇയുടെ റൺസ് ടോട്ടൽ 16.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ
ഇന്ത്യ മറികടന്നു. 46 പന്തില്‍ 76 റണ്‍സുമായി വൈഭവ് സൂര്യവന്‍ശിയും 51 പന്തില്‍ 67 റണ്‍സുമായി ആയുഷ് മാത്രെയും പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത യുഎഇ 44 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി യുധാജിത് ഗുഹ മൂന്ന് വിക്കറ്റും ഹാർദിക് രാജ്, ചെത്താൻ ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും കാർത്തികേയ, ആയുഷ് മാത്രെ എന്നിവർ ഓരോ വിക്കറ്റും നേടി.
76 from 46 balls, hits a six to finish the match in style 🇮🇳
— Cricket Gyan (@cricketgyann) December 4, 2024
13 Years Old Vaibhav Suryavanshi has smacked 76 off 46 hitting 3 fours and 6 huge sixes against UAE U-19 in the Asia Cup 🔥
Vaibhav Sooryavanshi a star in making 🌟
.
.
📸- Sony Liv/Jio Cinema
. #under19 #indvsuae… pic.twitter.com/l7uoXihqhM
ഐപിഎൽ താര ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1 .10 കോടിക്ക് സ്വന്തമാക്കിയ വൈഭവ് ആദ്യ രണ്ട് കളിയിലും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. എന്നാൽ നിർണ്ണായകമായ മൂന്നാം മത്സരത്തിൽ താരം അവസരത്തിനൊത്തുയർന്നു. ആറ് സിക്സറുകളും മൂന്ന് ഫോറുകളും പറത്തിയാണ് വൈഭവ് 46 പന്തില്‍ 76 റണ്‍സടിച്ചത്. ആയുഷ് മാത്രെ നാലു ഫോറുകളും നാല് സിക്സറുകളുമായാണ് 51 പന്തില്‍ 67 റണ്‍സടിച്ചത്.
Content Highlights: India U19 vs UAE U19 Asia Cup 2024; India beat UAE, enter in to semi final