ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിന, ട്വന്റി 20 പരമ്പരയ്ക്കും രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. പാകിസ്താൻ ടെസ്റ്റ് ടീമിൽ ബാബർ അസം മടങ്ങിയെത്തി. എന്നാൽ ഷഹീൻ ഷാ അഫ്രീദി ടീമിന് പുറത്തുതന്നെ തുടരുകയാണ്. ഏകദിന, ട്വന്റി 20 ടീമുകളിലും ബാബറിന് ഇടമുണ്ട്. ടെസ്റ്റ് ഒഴികെ ഏകദിന, ട്വന്റി 20 പരമ്പരകൾ ഷഹീൻ ഷാ അഫ്രീദിയും കളിക്കും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), അമീർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, ബാബർ അസം, ഹസീബുള്ളാ (വിക്കറ്റ് കീപ്പർ), കമ്രാൻ ഗുലാം, ഖുറാം ഷഹ്സാദ്, മിർ ഹംസ, മുഹമ്മദ് അബാസ്, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നസീം ഷാ, നോമാൻ അലി, സയീം അയുബ്, സൽമാൻ അലി ആഗ.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാകിസ്താൻ ടീം: മുഹമ്മദ് റിസ്വാൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), അബ്ദുള്ള ഷെഫീക്ക്, അബ്രാർ അഹമ്മദ്, ബാബർ അസം, ഹാരിസ് റൗഫ്, കമ്രാൻ ഗുലാം, മുഹമ്മദ് ഹസ്നെയ്ൻ, മുഹമ്മദ് ഇർഫാൻ ഖാൻ, നസീം ഷാ, സയീം അയുബ്, സൽമാൻ അലി ആഗ, ഷഹീൻ ഷാ അഫ്രീദി, സുഫിയാൻ മൊഖീം, തയാബ് താഹിർ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ).
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള പാകിസ്താൻ ടീം: മുഹമ്മദ് റിസ്വാൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), അബ്രാർ അഹമ്മദ്, ബാബർ അസം, ബാബർ അസം, ജഹാൻദാദ് ഖാൻ, മുഹമ്മദ് അബാസ് അഫ്രീദി, മുഹമ്മദ് ഹസ്നെയ്ൻ, മുഹമ്മദ് ഇർഫാൻ ഖാൻ, ഒമൈർ ബിൻ യൂസഫ്, സയീം ആയൂബ്, സൽമാൻ അലി ആഗ, ഷഹീൻ ഷാ അഫ്രീദി, സുഫിയാൻ മൊഖീം, തയാബ് താഹിർ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ).
Content Highlights: No Shaheen Afridi in Pakistan Test squad for South Africa tour, Babar Azam returns