'രണ്ടാം ടെസ്റ്റിൽ എന്റെ ബാറ്റിങ് പൊസിഷൻ ഏതെന്ന് പറഞ്ഞു'; വ്യക്തമാക്കി കെ എൽ രാഹുൽ

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് പകരം ഓപണറായെത്തിയ രാഹുൽ മികച്ച പ്രകടനമാണ് നടത്തിയത്

dot image

അഡ്‌ലെയ്ഡില്‍ ഡിസംബർ ആറിന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് സംസാരിച്ച് കെ എൽ രാഹുൽ. ഒന്നാം ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലാണ് ഇന്ത്യൻ ഇന്നിം​ഗ്സ് ഓപൺ ചെയ്തത്. ഈ സ്ഥാനത്ത് രാഹുൽ തുടരുമോയെന്ന ചോദ്യത്തിനാണ് രാഹുലിന്റെ മറുപടി.

തന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് കൃത്യമായ നിർദ്ദേശം ലഭിച്ചുകഴിഞ്ഞു. എന്നാൽ ഇക്കാര്യം പുറത്തുവിടരുതെന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ദിവസം വരെ കാത്തിരിക്കുകയോ അല്ലെങ്കിൽ നാളെ നടക്കുന്ന രോഹിത് ശർമയുടെ വാർത്താ സമ്മേളനം വരെ കാത്തിരിക്കുകയോ ചെയ്യണമെന്ന് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ ടീമിൽ ഓപണറായി താൻ തുടരില്ലെന്ന് രാഹുൽ സൂചന നൽകി. തനിക്ക് ടീമിൽ തുടരാനാണ് താൽപ്പര്യം. ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാൻ കഴിയണം. വ്യത്യസ്തമായ നമ്പറുകളിൽ ബാറ്റ് ചെയ്തിട്ടുണ്ട്. മാനസികമായി ഒരൽപ്പം മാറണമെന്നതാണ് പ്രധാന കാര്യം. ആദ്യ 20-25 പന്തുകൾ എങ്ങനെയാണ് കളിക്കുകയെന്നതും എത്ര വേ​ഗത്തിൽ ആക്രമണ ശൈലിയിലേക്ക് മാറാമെന്നതും പ്രധാനമാണ്. വ്യത്യസ്തമായ പൊസിഷനുകളിൽ കളിച്ച് ശീലിച്ചതോടെ ഇത്തരം പ്രശ്നങ്ങൾ ഇപ്പോൾ തനിക്ക് ഇല്ലെന്നും രാഹുൽ വ്യക്തമാക്കി.

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് പകരം ഓപണറായെത്തിയ രാഹുൽ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിം​ഗ്സിൽ വിലയേറിയ 26 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിം​ഗ്സിൽ രാഹുൽ നേടിയത് 77 റൺ‍സായിരുന്നു. രണ്ടാം ഇന്നിം​ഗ്സിൽ യശസ്വി ജയ്സ്വാളിനൊപ്പം 201 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിക്കാനും രാഹുലിന് കഴിഞ്ഞിരുന്നു.

Content Highlights: KL Rahul refuses to reveal batting position for 2nd BGT Test, gives hilarious answer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us