സച്ചിന്റെ കൈ വിടാതെ വിനോദ് കാംബ്ലി; വീണ്ടും കണ്ടുമുട്ടി സുഹൃത്തുക്കൾ

വേദിയിൽ കാംബ്ലിയെ കണ്ട സച്ചിൻ അടുത്തെത്തി സംസാരിക്കുകയായിരുന്നു

dot image

ഇന്ത്യൻ ക്രിക്കറ്റിലെ സഹതാരങ്ങളായിരുന്ന സച്ചിൻ തെണ്ടുൽക്കറും വിനോദ് കാംബ്ലിയും വീണ്ടും കണ്ടുമുട്ടി. ഇരുവരും തമ്മിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. ഇരുവരുടേയും ആദ്യകാല ക്രിക്കറ്റ് പരിശീലകനായിരുന്ന രമാകാന്ത് അച്‍രേക്കറുടെ സ്മരണയ്ക്കായി ശിഷ്യൻമാർ സംഘടിപ്പിച്ച പരിപാടിയിലാണ് സച്ചിനും വിനോദ് കാംബ്ലിയും വീണ്ടും കണ്ടുമുട്ടിയത്.

വേദിയിൽ കാംബ്ലിയെ കണ്ട സച്ചിൻ അടുത്തെത്തി സംസാരിക്കുകയായിരുന്നു. സച്ചിന്റെ കൈയ്യിൽ മുറുകെപിടിച്ചാണ് വിനോദ് കാംബ്ലി സംസാരിച്ചത്. വൈകാരികമായി പ്രതികരിച്ച കാംബ്ലി സച്ചിന്റെ കൈകൾ ഏറെ നേരം പിടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. സച്ചിൻ പോകാനായി ശ്രമിക്കുമ്പോഴും വിനോദ് കാംബ്ലി തന്റെ സുഹൃത്തിനെ പിടിച്ചുനിർത്താൻ ശ്രമിച്ചു. ഒടുവിൽ പരിപാടിയുടെ സംഘാടകരിലൊരാൾ എത്തിയാണ് സച്ചിനെ ഇരിപ്പിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയത്.

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളായാണ് സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്. കരിയറിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറി നേടിയിരുന്നു കാംബ്ലി. പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളെത്തുടർന്നാണ് താരം ഇന്ത്യൻ ടീമിനു പുറത്താകുന്നത്. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള കാംബ്ലിയുടെ ക്രിക്കറ്റ് കരിയറിന് 2004ൽ അവസാനമായി.

Content Highlights: Vinod Kambli clutches Sachin Tendulkar's hand, refuses to let go

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us