DSP സിറാജിനെ കണ്ട് സ്പീഡോമീറ്റർ പോലും ഭയന്നുപോയി!; അക്തറിനെയും മറികടന്ന് 181. 6 കിമീ വേഗതയുള്ള ആ ഏറിനു പിന്നിൽ

ഓസീസിന്റെ ഇന്നിങ്‌സിനിടെ 24-ാം ഓവറിലാണ് സംഭവം.

dot image

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം തന്നെ രസകരമായ സംഭവങ്ങളാണ് അരങ്ങേറിയത്. അഡലെയ്ഡിലെ ഒന്നാം ദിനത്തിലെ അവസാന സെഷനില്‍ സ്പീഡ്-ഗണ്ണിന് സംഭവിച്ച ഒരു പിശകാണ് അതിലൊന്ന്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് പന്തെറിഞ്ഞത് 181.6 കിലോമീറ്റര്‍ വേഗതയിലാണെന്ന് കാണിച്ചതാണ് ആരാധകരെ ഞെട്ടിച്ചത്.

ഓസീസിന്റെ ഇന്നിങ്‌സിനിടെ 24-ാം ഓവറിലാണ് സംഭവം. സ്പീഡ് ഗണ്ണിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സിറാജ് എറിഞ്ഞ പന്തിന്റെ വേഗത മണിക്കൂറില്‍ 181.6 കിലോമീറ്ററാണെന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍ കാണിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് പാക് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍ എറിഞ്ഞ മണിക്കൂറില്‍ 161. 3 കിലോമീറ്ററാണ്.

സിറാജിന്റെ പന്തും ബ്രോഡ്കാസ്റ്റുകളില്‍ കാണിച്ച വേഗതയും തമ്മിലുള്ള പൊരുത്തക്കേടിനെ കുറിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സംഭവത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് രസകരമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടിട്ടുള്ളത്. 'ഡിഎസ്പി മുഹമ്മദ് സിറാജാണ് ഈ ഭൂമിയിലെ തന്നെ ഏറ്റവും വേഗതയേറിയ ബൗളര്‍', 'ഡിഎസ്പി സിറാജിനെ കണ്ട് സ്പീഡോ മീറ്റര്‍ പോലും ഭയന്നുപോയി', 'ഷുഹൈബ് അക്തറിന്റെ റെക്കോര്‍ഡ് വിഴുങ്ങാനാണ് ഡിഎസ്പി സിറാജ് എത്തിയിരിക്കുന്നത്' എന്നിങ്ങനെ പോകുന്നു പോസ്റ്റുകള്‍.

അതേസമയം രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയ്‌ക്കെതിരായ ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ. അഡലെയ്ഡിലെ ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ് ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന മികച്ച നിലയിലാണ്. 13 റണ്‍സെടുത്ത ഓപണര്‍ ഉസ്മാന്‍ ഖവാജയെയാണ് ഓസീസിന് നഷ്ടമായത്. 11-ാം ഓവറില്‍ ജസ്പ്രീത് ബുംമ്രയാണ് ഖവാജയെ പുറത്താക്കിയത്. 38 റണ്‍സുമായി നഥാന്‍ മകസ്വീനിയും 20 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയേക്കാള്‍ 94 റണ്‍സിന് മാത്രം പിറകിലാണ് ആതിഥേയര്‍.

Content Highlights: AUS vs IND: Mohammed Siraj bowls 181.6 kmph? Speed-gun goes horribly wrong

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us