അഡലെയ്ഡില്‍ ഇന്ത്യയുടെ രക്ഷകനായി മാറിയത് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയാണ്. ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 150 റണ്‍സ് കടക്കില്ലെന്ന് തോന്നിച്ചെങ്കിലും ഏഴാമനായി ക്രീസിലെത്തിയ നിതീഷ് റെഡ്ഡിയുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 180 റണ്‍സിലെത്തിച്ചത്. 54 പന്തില്‍ 42 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മൂന്ന് സിക്‌സും മൂന്ന് ബൗണ്ടറിയുമാണ് നിതീഷിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതില്‍ സ്‌കോട്ട് ബോളണ്ടിനെ റിവേഴ്‌സ് സ്വീപ്പിന് പറത്തിയ സിക്‌സാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. 42-ാം ഓവറിലായിരുന്നു കാണികളെയും സഹതാരങ്ങളെയും ഞെട്ടിച്ച് നിതീഷ് റെഡ്ഡി സിക്‌സടിച്ചത്. ബോളണ്ടിന്റെ ഒരു ലെങ്ത് ഡെലിവറി റിവേഴ്‌സ് സ്വീപ്പിന് പറത്തിയാണ് റെഡ്ഡി ഗ്യാലറിയിലെത്തിച്ചത്.
Nitish Kumar Reddy 🔥🔥#INDvsAUS #BGT2024pic.twitter.com/5obKx2qxPw
— 𝐊𝐢𝐥𝐥𝐞𝐫 𝐊𝐢𝐭𝐭𝐲 (@CSD_Cult) December 6, 2024
നിതീഷിന്‍റെ അവിശ്വസനീയ ഷോട്ട് കണ്ട് ബോളണ്ട് പോലും അമ്പരന്നുനിന്നു. നോണ്‍ സ്ട്രൈക്കില്‍ നിന്ന ജസ്പ്രീത് ബുംമ്രയും സഹതാരത്തിന്‍റെ സ്ട്രോക്ക് നന്നായി ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.
പെര്‍ത്ത് ടെസ്റ്റിലും ഇന്ത്യയ്ക്ക് വേണ്ടി നിർണായക പ്രകടനം കാഴ്ച വെച്ച താരമാണ് നിതീഷ് റെഡ്ഡി. ഓസീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 59 പന്തില്‍ 41 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 27 പന്തില്‍ പുറത്താകാതെ 38 റണ്‍സും നിതീഷ് നേടിയിട്ടുണ്ട്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 121 റണ്‍സാണ് അരങ്ങേറ്റ ടെസ്റ്റ് പരമ്പര കളിക്കുന്ന നിതീഷ് റെഡ്ഡി ഓസ്‌ട്രേലിയയില്‍ ഇതുവരെ അടിച്ചുകൂട്ടിയത്.
Content Highlights: AUS vs IND: Nitish Kumar Reddy's Dream Reverse-Sweep Six Against Scott Boland Goes Viral