ഒന്നാം ദിനം സമ്പൂർണ ആധിപത്യം; ബോളിങ്ങിനു പുറമേ ബാറ്റിങ്ങിലും തിളങ്ങി ഓസീസ്

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 180 റണ്‍സിന് ഓള്‍ഔട്ടായിരുന്നു

dot image

അഡലെയ്ഡ് ടെസ്റ്റില്‍ ഓസീസ് ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 180 റണ്‍സിന് ഓള്‍ഔട്ടാക്കി മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്.

13 റണ്‍സെടുത്ത ഓപണര്‍ ഉസ്മാന്‍ ഖവാജയെയാണ് ഓസീസിന് നഷ്ടമായത്. 11-ാം ഓവറില്‍ ജസ്പ്രീത് ബുംമ്രയാണ് ഖവാജയെ പുറത്താക്കിയത്. 38 റണ്‍സുമായി നഥാന്‍ മകസ്വീനിയും 20 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയേക്കാള്‍ 94 റണ്‍സിന് മാത്രം പിറകിലാണ് ആതിഥേയര്‍.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 180 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. വെറ്ററൻ പേസർ മിച്ചൽ സ്റ്റാർക് ആറ് വിക്കറ്റുമായി മിന്നും പ്രകടനം നടത്തിയപ്പോൾ 44.1 ഓവറിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ജയ്‌സ്വാളിനെ ഗോൾഡൻ ഡക്കാക്കിയാണ് സ്റ്റാർക് തുടങ്ങിയത്. പിന്നീട് ഇടവേളകളിൽ കെ എൽ രാഹുൽ, കോഹ്‌ലി, ശുഭ്മൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ, ഹർഷിത് റാണ, നിതീഷ് റെഡ്ഡി എന്നിവരെയും പുറത്താക്കി. സ്കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റും പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നേടി.

ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് റെഡ്‌ഡി 42 റൺസും കെ എൽ രാഹുൽ 37 റൺസും ഗിൽ 31 റൺസും റിഷഭ് പന്ത് 22 റൺസും അശ്വിൻ 22 റൺസും നേടി. വാലറ്റത്തെ കൂട്ടുപിടിച്ച് നിതീഷ് നടത്തിയ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ ചെറിയ ടോട്ടലിൽ നിന്നും രക്ഷിച്ചത്. 54 പന്തിൽ മൂന്ന് സിക്സറുകളും നാല് ഫോറുകളുമടക്കമായിരുന്നു നിതീഷിൻെറ ഇന്നിങ്‌സ്. ജയ്‌സ്വാൾ(0), കോഹ്‌ലി (7), രോഹിത് ശർമ(3) എന്നിവർക്കൊന്നും തന്നെ കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞിരുന്നില്ല.

Content Highlights: India vs Australia, 2nd Test: AUS 86/1 at Stumps vs IND in Adelaide

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us