ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ലീഡ് 500 കടന്നു. ഒന്നാം ഇന്നിങ്‌സില്‍ 280 റണ്‍സില്‍ പുറത്തായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 125 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. 155 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിർത്തുമ്പോൾ 378 ന് 5 വിക്കറ്റ് എന്ന നിലയിലാണ്. നിലവില്‍533 റണ്‍സിന്റെ ലീഡിലാണ് ഇംഗ്ലണ്ട്. ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് (92), ജേക്കബ് ബേതല്‍ (96), ഹാരി ബ്രൂക്ക് ( 55 ) എന്നിവർ മികച്ച പ്രകടനം നടത്തി പുറത്തായി. 35 റൺസുമായി ബെൻ സ്റ്റോക്ക്‌സും 73 റൺസുമായി ജോ റൂട്ടുമാണ് നിലവിൽ ക്രീസിൽ.
നേരത്തെ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഗസ് അറ്റ്കിന്‍സന്‍, ബ്രയ്ഡന്‍ കര്‍സ് എന്നിവരുടെ ബൗളിംഗാണ് കിവികളുടെ അടി തെറ്റിച്ചത്. 37 റണ്‍സെടുത്ത മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്‍ മാത്രമാണ് പിടിച്ചു നിന്നത്. അറ്റ്കിൻസൻ ഹാട്രിക്ക് വിക്കറ്റുകൾ നേടി. ന്യൂസിലൻഡിന് നഷ്ടമായ അവസാന മൂന്ന് വിക്കറ്റുകൾ താരം അടുത്തടുത്ത പന്തുകൾ വീഴ്ത്തിയാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.
ഹാരി ബ്രൂക്ക് നേടിയ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സില്‍ കരുത്തായത്. ഒലി പോപ്പ് അര്‍ധ സെഞ്ച്വറി നേടിയതും നിര്‍ണായകമായി. ന്യൂസിലന്‍ഡിനായി നതാന്‍ സ്മിത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. വില്‍ ഓറൂര്‍ക്ക് മൂന്ന് വിക്കറ്റുകളും മാറ്റ് ഹെന്റി രണ്ട് വിക്കറ്റും സ്വന്തമാക്കി.
Content Highlights: new zealand vs england 2nd test