ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസിനെ കുറിച്ച് നിര്‍ണായക അപ്‌ഡേറ്റുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രഞ്ജി ട്രോഫിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും ഷമിയെ ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതുവരെയും താരത്തിന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഷമിക്ക് വേണ്ടി ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും എന്നാല്‍ പരിക്ക് പൂർണമായും ഭേദമാവാതെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ തിരക്കുകൂട്ടാന്‍ ടീം ആഗ്രഹിക്കുന്നില്ലെന്നും രോഹിത് പറഞ്ഞു.
'മുഹമ്മദ് ഷമി ഇപ്പോഴും നിരീക്ഷണത്തിലാണ്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ കളിക്കുമ്പോൾ അദ്ദേഹത്തിന്റെ കാല്‍മുട്ടിന് കുറച്ച് വീക്കം വന്നിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരം കളിക്കുന്നതില്‍ ഇതാണ് ഷമിക്ക് തടസ്സമായി നില്‍ക്കുന്നത്. ഷമിയുടെ കാര്യത്തില്‍ വലിയ ശ്രദ്ധ വേണം. അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നതിന് ശേഷം പണി കിട്ടുന്നതിനേക്കാള്‍ നല്ലത് വിശ്രമം എടുത്ത ശേഷം തിരിച്ചുവരുന്നതാണ്', അഡലെയ്ഡിലെ മത്സരശേഷം രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.
Rohit Sharma said, "we're closely monitoring Shami. He got knee swelling in SMAT, we don't want to put pressure on him". pic.twitter.com/htfCeIBmBc
— Mufaddal Vohra (@mufaddal_vohra) December 8, 2024
'ഷമി 100 ശതമാനവും ഫിറ്റായെന്ന് ഉറപ്പുവരുത്തിയിട്ട് വേണം ഞങ്ങള്‍ക്ക് ടീമില്‍ ഉള്‍പ്പെടുത്താന്‍. ഇവിടെ വന്ന് ടീമിന്‍റെ അമിതഭാരം ഏല്‍പ്പിച്ച് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഷമിയെ പ്രൊഫഷണലുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ പറയുന്നത് അനുസരിച്ചാണ് അവനെ ടീമില്‍ വേണമോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്. ഷമിക്ക് വേണ്ടി എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ടീമിലേക്ക് തിരിച്ചുവരാം', രോഹിത് കൂട്ടിച്ചേര്‍ത്തു.
Rohit Sharma said, "the doors are open for Mohammad Shami to come and play here. We're monitoring him". pic.twitter.com/hIGoNsR3tB
— Mufaddal Vohra (@mufaddal_vohra) December 8, 2024
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഷമിക്ക് പിന്നീട് പരിക്കുമൂലം ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനായിട്ടില്ല.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സ്ഥാനം നഷ്ടമായ ഷമി അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് തിരിച്ചെത്തുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്നെസ് തെളിയിച്ചാലെ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് ഷമി മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ കളിക്കാനിറങ്ങിയത്. നേരത്തെ ബംഗാളിനായി രഞ്ജി ട്രോഫിയില്‍ ഒരു മത്സരത്തിൽ നിന്ന് മാത്രം ഷമി ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു.
മുഷ്താഖ് അലി ട്രോഫിയിൽ ഇത് വരെ മുപ്പതോളം ഓവറുകളെറിഞ്ഞ് താരം ഫിറ്റ്നസ് തെളിയിച്ചിക്കുകയും ചെയ്തിരുന്നു. നന്നായി കളിക്കാനാകുന്നുണ്ടെങ്കിലും അഞ്ച് ദിവസം തുടര്‍ച്ചയായി പിടിച്ചുനില്‍ക്കാനുള്ള കായികക്ഷമത ഇതുവരെ ഷമിക്ക് ആയില്ലെന്നാണ് മെഡിക്കൽ സംഘം വിലയിരുത്തുന്നത്. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടാം മത്സരം പരാജയപ്പെട്ട സാഹചര്യത്തിൽ ബുംമ്രയ്‌ക്കൊപ്പം ശക്തമായ പേസ് നിരയുടെ അഭാവം ഇന്ത്യ നേരിടുന്നുണ്ട്.
Content Highlights: That Door Is Very Much Open': Rohit Sharma's Big Comment On Mohammed Shami's Comeback