വിനോദ് കാംബ്ലി ഞങ്ങളുടെ മകനെ പോലെ, അദ്ദേഹത്തിന് വേണ്ടതെല്ലാം 1983 വേൾഡ് കപ്പ് ടീം ചെയ്ത് കൊടുക്കും; ഗാവസ്‌കർ

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളായാണ് സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്

dot image

വിനോദ് കാബ്ലി തനിക്ക് തന്റെ മകനെ പോലെയാണെന്നും അദ്ദേഹത്തിന്റെ ക്ഷേമത്തിനായി 1983 ലോകകപ്പ് നേടിയ ടീം എന്ത് സഹായം ചെയ്യാനും തയ്യാറാണമെന്നും സുനിൽ ഗാവസ്‌കർ. നേരത്തെ വിനോദ് കാബ്ലിയെ സംരക്ഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നത് ആലോചിക്കുമെന്ന് പറഞ്ഞ് കപിൽ ദേവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുനിൽ ഗാവസ്കറിന്റെ വിഷയത്തിലുള്ള പ്രതികരണം.


'വിനോദ് കാബ്ലിയുടെ ഇന്നത്തെ അവസ്ഥയിൽ ദുഖമുണ്ട്, ചിലരെ കാലം ഭാഗ്യവും നേട്ടങ്ങളും നൽകി മുന്നോട്ട് നയിക്കുമ്പോൾ ചിലർക്ക് നിര്ഭാഗ്യങ്ങളുണ്ടാകും, അത്തരം സാഹചര്യത്തിൽ കൂടെയുള്ളവനെ ചേർത്തുനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, വിനോദ് കാബ്ലിയുടെ കാര്യത്തിൽ 1983 ലോകകപ്പ് ടീം അത് ചെയ്യും', ഗാവസ്‌ക്കർ പറഞ്ഞു.

ഈയിടെ ക്രിക്കറ്റ് പരിശീലകൻ രമാകാന്ത് അച്രേക്കറുടെ അനുസ്മരണ പരിവാടിയിൽ സച്ചിൻ ടെണ്ടുൽക്കറും വിനോദ് കാബ്ലിയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലായിരുന്നു. സച്ചിന്റെ കൈയ്യിൽ മുറുകെപിടിച്ചാണ് വിനോദ് കാംബ്ലി സംസാരിച്ചത്. വൈകാരികമായി പ്രതികരിച്ച കാംബ്ലി സച്ചിന്റെ കൈകൾ ഏറെ നേരം പിടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. സച്ചിൻ പോകാനായി ശ്രമിക്കുമ്പോഴും വിനോദ് കാംബ്ലി തന്റെ സുഹൃത്തിനെ പിടിച്ചുനിർത്താൻ ശ്രമിച്ചു. ഒടുവിൽ പരിപാടിയുടെ സംഘാടകരിലൊരാൾ എത്തിയാണ് സച്ചിനെ ഇരിപ്പിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വീഡിയോയിൽ വളരെ അവശനായി കാണപ്പെട്ട വിനോദ് കാബ്ലി സ്ഥലകാല ബോധമില്ലാതെയും ബാലൻസില്ലാതെയും നടക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളായാണ് സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്. കരിയറിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറി നേടിയിരുന്നു കാംബ്ലി. പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളെത്തുടർന്നാണ് താരം ഇന്ത്യൻ ടീമിനു പുറത്താകുന്നത്. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള കാംബ്ലിയുടെ ക്രിക്കറ്റ് കരിയറിന് 2004ൽ അവസാനമായി. പിന്നീട് മദ്യപാനവും മറ്റ് ശീലങ്ങളും താരാത്റിന്റെ ജീവിതത്തെ റിവേഴ്‌സ് ഗിയറിലേക്ക് മാറ്റി.

Content Highlights: To Help Vinod Kambli, Sunil Gavaskar And 1983 WC Team Come Forward: 'Like Our Son…'

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us