കലാശപ്പോരില്‍ ഇന്ത്യയ്ക്ക് പരാജയം; അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം നിലനിര്‍ത്തി ബംഗ്ലാദേശ്

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശിന്റെ ഇഖ്ബാല്‍ ഹുസൈന്‍ ഇമോനാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

dot image

ഇന്ത്യയെ പരാജയപ്പെടുത്തി അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഉയര്‍ത്തി ബംഗ്ലാദേശ്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഏഷ്യാകപ്പ് കിരീടം നിലനിര്‍ത്തിയത്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 199 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 35.2 ഓവറില്‍ 139 റണ്‍സിന് ഓള്‍ഔട്ടായി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശിന്റെ ഇഖ്ബാല്‍ ഹുസൈന്‍ ഇമോനാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ബംഗ്ലാദേശിന് വേണ്ടി അല്‍ ഫഹദും അസീസുള്‍ ഹഖീമും രണ്ട് വീതം വിക്കറ്റ് നേടി. 26 റണ്‍സ് നേടിയ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 49.1 ഓവറില്‍ 198 റണ്‍സിന് ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. മുഹമ്മദ് റിസാന്‍ ഹൊസ്സന്‍ (47), മുഹമ്മദ് ഷിഹാബ് ജെയിംസ് (40) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് രാജ്, ചേതന്‍ ശര്‍മ, യുധാജിത് ഗുഹ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമായിരുന്നു ഇന്ത്യയ്ക്ക്. തുടക്കത്തിൽ ഓപണര്‍ ആയുഷ് മാത്രെെയും (4) മികച്ച ഫോമിലുള്ള വൈഭവ് സൂര്യവംശിയെയും (9) നഷ്ടമായതോടെ രണ്ടിന് 24 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ ആന്ദ്രേ സിദ്ധാര്‍ത്ഥ് (20) അല്‍പനേരം പിടിച്ചുനിന്നെങ്കിലും റിസാന്റെ പന്തില്‍ ബൗള്‍ഡായതോടെ ഇന്ത്യ പ്രതിരോധത്തിലായി. കാര്‍ത്തികേയയെ (21) ഇമോനും പുറത്താക്കി. നിഖില്‍ കുമാര്‍ (0), ഹര്‍വന്‍ഷ് സിംഗ് (6), കിരണ്‍ ചൊര്‍മാലെ (1) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ഏഴിന് 92 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ ക്യാപ്റ്റനും മടങ്ങി. ഹാര്‍ദിക് രാജ് (24), ചേതന്‍ ശര്‍മ (10) എന്നിവരും പുറത്തായതോടെ ബംഗ്ലാദേശ് കിരീടമുറപ്പിച്ചു.

Content Highlights: U19 Asia Cup: Bangladesh thrash India by 59 runs to retain title

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us