തോൽവിയിൽ തിരിച്ചടി; പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ; ഫൈനലിലെത്താൻ ഇനി മൂന്ന് കളിയും ജയിക്കണം

വിജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു

dot image

അഡലെയ്ഡ് ടെസ്റ്റിലെ പത്ത് വിക്കറ്റ് തോൽവിക്ക് പിറകെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ. വിജയത്തോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയോടെ നേരത്തെ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു ഓസീസ്. ദക്ഷിണാഫ്രിക്കയാണ് നിലവിൽ രണ്ടാം സ്ഥാനത്ത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ യോഗ്യത നേടാൻ ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയിക്കേണ്ടതായി വരും.

നിലവിൽ 60.71 ശതമാനം പോയിന്‍റാണ് ഓസീനുള്ളത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഒമ്പത് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്റ് ശതമാനം 57.29 ആണ്. 16 മത്സരങ്ങള്‍ ഇന്ത്യ കളിച്ചപ്പോള്‍ 9 എണ്ണം ജയിച്ചു. ആറ് തോല്‍വിയും ഒരു സമനിലയും.

അതേസമയം ഒമ്പത് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക അഞ്ച് ജയം സ്വന്തമാക്കി. ഒരു സമനിലയും മൂന്ന് തോല്‍വിയും അക്കൗണ്ടിലുണ്ട്. 59.26 ശതമാനം പോയിന്‍റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാനായാല്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് കയറും.

Content Highlights: world test championship point table updated after adelaide test, india on rank 3

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us