ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ ബഹിഷ്കരിക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ട് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുന്നില്ലെങ്കില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് ഷാഹിദ് പിസിബിയോട് ആവശ്യമുന്നയിച്ചത്. കറാച്ചിയില്‍ നടന്ന ഉറുദു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി.
'ടീമിനെ ഇന്ത്യയിൽ കളിക്കാൻ പാകിസ്താൻ അയക്കേണ്ടതില്ല. പാകിസ്താൻ ക്രിക്കറ്റ് സ്വയംപര്യാപ്തതയോടെ ശരിയായ തീരുമാനങ്ങളെടുത്ത് ശക്തമായി മുന്നോട്ടുപോകണം.
ഇന്ത്യക്ക് പാകിസ്താനിൽ വന്ന് കളിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയിൽ പോയി ഒരു പരിപാടിയും കളിക്കേണ്ട ആവശ്യം നമുക്കില്ല', ഷാഹിദ് അഫ്രീദി പറഞ്ഞു.
Shahid Afridi said "No need to travel to India if India do not come to Pakistan. ICC has one job to do. Either ICC will get sold or they will treat all boards equally" 🇵🇰🇮🇳🤯pic.twitter.com/NpxhSAVPqP
— Farid Khan (@_FaridKhan) December 9, 2024
പാകിസ്താനില്‍ 2025ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കില്ലെന്നും പകരം ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. പിസിബിയും ഈ നിലപാട് അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അഫ്രീദിയുടെ പ്രതികരണം.
നേരത്തേ പാകിസ്താനിൽ നടന്ന ഏഷ്യാകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് കളിച്ചത്. ഇതേ രീതി തന്നെ ചാംപ്യൻസ് ട്രോഫിയിലും നടപ്പാക്കാനാണ് ബിസിസിഐയ്ക്ക് താൽപര്യം.
Content Highlights: Don't send team to India for any events: Shahid Afridi's message to PCB