റാവൽപിണ്ടി എക്സ്പ്രസ് മുതൽ സ്റ്റാർക്ക് വരെ; സ്പീഡോ മീറ്ററിന് തെറ്റാതെ 160KM ന് മുകളിലെറിഞ്ഞവർ; ഇന്ത്യക്കാരില്ല

ആദ്യ അഞ്ചിൽ നാലും ഓസീസ് പേസർമാരാണ്

dot image

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ടെസ്റ്റിനിടെ സിറാജെറിഞ്ഞ ഒരു പന്ത് 181.6 കിലോമീറ്റർ വേഗത കാണിച്ചത് വാർത്തയായിരുന്നു. പിന്നീട് ഇത് സ്പീഡോ മീറ്ററിൽ വന്ന പിശകാണെന്ന തരത്തിലുള്ള സ്ഥിരീകരണം വന്നു. സ്ഥിരീകരണം വരുന്നതിന് മുമ്പ് സിറാജ് പാകിസ്താന്റെ റാവൽ പിണ്ടി എക്സ്പ്രസിനെ മറികടന്നെന്നും ലോകത്തിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ താരമായെന്നും തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. സിറാജ് എറിഞ്ഞ പന്തിന്റെ കാര്യത്തിൽ തീരുമാനമായെങ്കിലും ഈ സംഭവം ക്രിക്കറ്റ് ആരാധകർക്കിടയിൽ വേഗതയേറിയ ബൗളർമാർ ആരൊക്കെയാണ് എന്നറിയാനുള്ള ആകാംഷ കൂട്ടി. ഇവിടെ നമ്മൾ നോക്കുന്നത് വേഗതയേറിയ ബൗളർമാർ ആരൊക്കെയാണ് എന്നാണ്.

റാവൽപിണ്ടി എക്സ്പ്രസ്സ് എന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ പാകിസ്താന്റെ മുൻ വിഖ്യാത പേസർ ഷുഹൈബ് അക്തറിന്റെ പേരിലാണ് ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ റെക്കോർഡ്. ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ എറിഞ്ഞ 161.4 കിലോമീറ്റർ സ്പീഡായിരുന്നു അത്. ശേഷമുള്ള ആദ്യ അഞ്ച് റാങ്കിങിലുള്ളത് മുഴുവൻ ഓസീസ് പേസർമാരാണ്. മുൻ പേസർമാരായ ബ്രെറ്റ് ലീ, ഷോണ്‍ ടെസ്റ്റ്, ജെഫ് തോംസണ്‍, നിലവിൽ മത്സര രംഗത്തുള്ള മിച്ചല്‍ സ്റ്റാക്ക് എന്നിവരാണിത്.161.1, 161.1, 160.6,160.4 യഥാക്രമം ഇവരുടെ മികച്ച ബൗളിങ് വേഗതകൾ.

159.5 കിലോമീറ്റർ വേഗതയിൽ എറിഞ്ഞ വെസ്റ്റ് ഇൻഡീസ് മുൻ ഇതിഹാസം ആന്‍ഡി റോബര്‍ട്ടിസാണ് ആറാമത്. 157.7 കിലോമീറ്റർ
വേഗതയിലെറിഞ്ഞ വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ ഫിഡെല്‍ എഡ്വാര്‍ഡ്‌സ് ഏഴാം സ്ഥാനത്തും 156.8 കിലോമീറ്ററിൽ ഓസ്‌ട്രേലിയയുടെ മുൻ പേസർ മിച്ചൽ ജോൺസൺ എട്ടാം സ്ഥാനത്തും നിൽക്കുന്നു. 156.4 കിലോമീറ്റർ വേഗതയിൽ പാകിസ്താന്റെ മുൻ പേസർ സമി ഒമ്പതാം സ്ഥാനത്തും ന്യൂസിലാൻഡ് മുൻ പേസർ ഷെയ്ൻ ബോണ്ട് പത്താം സ്ഥാനത്തുമാണ്.

Content Highlights: fastest bowling deliveries in cricket history

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us