ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും സഹതാരം മുഹമ്മദ് ഷമിയും തമ്മിൽ അഭിപ്രായ ഭിന്നതയുള്ളതായി റിപ്പോർട്ടുകൾ. ദൈനിക് ജാർഗനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ നടന്ന ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ഇരുവരും തമ്മിൽ കണ്ടിരുന്നു. ആ സമയത്ത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ഷമി. ന്യൂസിലാൻഡിനെതിരായ അവശേഷിക്കുന്ന മത്സരങ്ങളിലോ ഓസ്ട്രേലിയൻ പരമ്പരയിലോ ഷമിയുടെ സാന്നിധ്യം ഉണ്ടായേക്കില്ലെന്ന രോഹിത് ശർമയുടെ വാക്കുകളാണ് താരത്തെ പ്രകോപിതനാക്കിയതെന്നാണ് റിപ്പോർട്ട്.
ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിനിടെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന ഷമി രോഹിത് ശർമയെ കണ്ടു. അപ്പോൾ ഷമിയുടെ പരിക്കിന്മേൽ ഉണ്ടായ രോഹിത് ശർമയുടെ പ്രതികരണത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ജൈനിക് ജാർഗൻ റിപ്പോർട്ട് ചെയ്യുന്നു.
പരിക്കിൽ നിന്ന് പൂർണമായും മുക്തനാവാതെ ഷമിയെ ടീമിലെടുക്കാൻ കഴിയില്ലെന്നായിരുന്നു ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിന് ശേഷം രോഹിത് ശർമയുടെ പ്രസ്താവന.
ഷമിയുടെ കാൽമുട്ടിൽ മുഴയുണ്ടെന്നും അതിൽ നിന്ന് പൂർണമായും താരം മുക്തനാകണമെന്നും രോഹിത് ശർമ പ്രതികരിച്ചിരുന്നു. എന്നാൽ അത്തരമൊരു പരിക്ക് തനിക്ക് ഇല്ലെന്ന പ്രതികരണവുമായി ഷമിയും രംഗത്തെത്തിയിരുന്നു.
Content Highlights: Mohammed Shami, Rohit Sharma in heated exchange during Bengaluru test