ഷെർഫെയ്ൻ റുഥർഫോർഡിൻ്റെ കന്നി സെഞ്ച്വറിയുടെ മികവിൽ ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് വിജയം. 80 പന്തിൽ ഏഴ് ഫോറുകളും എട്ട് സിക്‌സറുകളും അടക്കം 113 റൺസാണ് റുഥർഫോർഡ് നേടിയത്. നിശ്ചിത 50 ഓവറിൽ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 294 റൺസാണ് നേടിയത്.
101 പന്തിൽ 74 റൺസെടുത്ത മെഹ്ദി ഹസൻ മിറാസ്, 60 പന്തിൽ 60 റൺസെടുത്ത തൻസീദ് ഹസൻ, 44 പന്തിൽ 50 റൺസെടുത്ത മഹ്മദുള്ള എന്നിവരാണ് ബംഗ്ലാദേശിന് മികച്ച സ്കോർ സമ്മാനിച്ചത്. എന്നാൽ റുഥർഫോർഡിനൊപ്പം 88 പന്തിൽ 86 റൺസെടുത്ത ഷായ് ഹോപ്പ്, 31 പന്തിൽ 41 റൺസെടുത്ത് ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ ചേർന്നതോടെ വിൻഡീസ് 47. 4 ഓവറിൽ ലക്ഷ്യം കണ്ടു. വിൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് മൂന്നും അൽസാരി ജോസഫ് രണ്ടും വിക്കറ്റ് നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് ഒന്നിന് മുന്നിലെത്തി.
Content Highlights: sherfane rutherford century; westindies win vs bangladesh