വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനം; ബം​ഗ്ലാദേശ് 227ന് പുറത്ത്

വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് നാല് വിക്കറ്റെടുത്തു.

dot image

ബം​ഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് 228 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 45.5 ഓവറിൽ 227 റൺസിൽ എല്ലാവരും പുറത്തായി. മഹ്മുദുള്ള നേടിയ 62 റൺസാണ് ബം​ഗ്ലാദേശ് നിരയിലെ ടോപ് സ്കോർ. തൻസിദ് ഹസൻ 46 റൺസും തൻസീം ഹസൻ 45 റൺസും നേടി.

മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ബം​ഗ്ലാദേശ് ബാറ്റർമാർ വിക്കറ്റുകൾ നഷ്ടമാക്കി. ഓപണറായി ഇറങ്ങി 33 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 46 റൺസെടുത്ത തൻസീദ് ഹസന്റെ പ്രകടനമാണ് മുൻനിരയിൽ എടുത്തുപറയാനുള്ളത്. ഒരു ഘട്ടത്തിൽ ഏഴിന് 115 എന്ന നിലയിൽ ബംഗ്ലാദേശ് തകർന്നു.

മഹ്മദുള്ളയും തൻസീം ഹസ്സനും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ബം​ഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 92 പന്തിൽ രണ്ട് ഫോറും നാല് സിക്സും സഹിതമാണ് മഹ്മദുള്ള 62 റൺസ് നേടിയത്. തൻസിദ് ഹസൻ 65 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 45 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന എട്ടാം വിക്കറ്റിൽ 92 റൺസ് കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് നാല് വിക്കറ്റെടുത്തു.

Content Highlights: Bangladesh at 227/10 after 45.5 overs against WI

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us