വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. ലിട്ടൻ ദാസ് നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 16നായിരുന്നു മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം ആരംഭിക്കുക. നിലവിൽ ഇരുടീമുകളും തമ്മിലുള്ള ഏകദിന പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്.
പരിക്കിന്റെ പിടിയിലുള്ള നജ്മുൽ ഹൊസൈൻ ഷാന്റോ വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലും മടങ്ങിയെത്തിയില്ല. ഏകദിന, ടെസ്റ്റ് പരമ്പരകളിൽ ഷാന്റോയുടെ പകരക്കാരനായി മെഹിദി ഹസൻ മിറാസ് ബംഗ്ലാദേശിനെ നയിച്ചു. പിന്നാലെ ട്വന്റി 20 പരമ്പരയ്ക്കായി ലിട്ടൻ ദാസിനെ ക്യാപ്റ്റനായി നിശ്ചയിക്കുകയായിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീം: ലിട്ടൻ ദാസ് (ക്യാപ്റ്റൻ), സൗമ്യ സർക്കാർ, തൻസീദ് ഹസൻ തമീം, പർവേസ് ഹൊസൈൻ ഇമോൻ, ആഫിഫ് ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, ജാക്കർ അലി അനിക്, ഷമീം ഹൊസൈൻ പാട്വാരി, ഷെയ്ക് മെഹിദി ഹസൻ, റിഷാദ് ഹൊസൈൻ, നസും അഹമ്മദ്, ടസ്കിൻ അഹമ്മദ്, തൻസീം ഹസൻ ഷക്കീബ്, ഹസൻ മഹ്മുദ്, റിപോൺ മൊണ്ടൽ.
Content Highlights: Bangladesh T20I squad for West Indies series announced, Litton Das named captain