സമീപകാലത്ത് ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കോഹ്‍ലിയെ പിന്തുണച്ച് മുൻ താരം കപിൽ ദേവ്. ഇന്ത്യ കണ്ടതിൽ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‍ലി. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നാല് ബാറ്റർമാരെ തിരഞ്ഞെടുത്താലും അതിൽ വിരാട് കോഹ്‍ലിയുടെ പേരുണ്ടാവും. എന്നാൽ ഇപ്പോൾ കോഹ്‍ലി ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ നിന്നും അതിവേഗം കോഹ്‍ലിക്ക് തിരിച്ചുവരാൻ സാധിക്കും. കപിൽ ദേവ് പ്രതികരിച്ചു.
മോശം ഫോമിൽ തുടരുന്ന രോഹിത് ശർമയയെും കപിൽ പിന്തുണച്ചു. ഒരു മത്സരത്തിലെ മികച്ച പ്രകടനം കൊണ്ടോ മോശം പ്രകടനം കൊണ്ടോ ഒരു താരത്തെ വിലയിരുത്താൻ സാധിക്കില്ല. ഒരുപാട് ക്രിക്കറ്റ് കളിച്ച ഒരു താരത്തിന്, ഒരുപാട് കാലം ക്യാപ്റ്റനായ ഒരു താരത്തിന് ചിലപ്പോൾ തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. മോശം സമയത്തെ പ്രകടനംകൊണ്ട് ഒരു താരത്തെ വിലയിരുത്താൻ സാധിക്കില്ലെന്നും കപിൽ ദേപ് വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇപ്പോൾ രോഹിത് ശർമയും വിരാട് കോഹ്‍ലിയുമുള്ളത്. പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ വിരാട് കോഹ്‍ലി സെഞ്ച്വറി നേടിയിരുന്നു. എന്നാൽ അഡ്ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന രോഹിത് ശർമ രണ്ടാം ടെസ്റ്റിൽ നിറം മങ്ങി.
Content Highlights: Kapil Dev hails Virat be the best ever the country produced