ഒരു 13 കാരന് ഇത്രയും വലിയ സിക്സറടിക്കാനാകുമോ?; സൂര്യവന്‍ഷിയുടെ പ്രായത്തിൽ സംശയം ഉന്നയിച്ച് മുൻ പാക് താരം

ഇതിന് മുമ്പ് രാജ്യത്തും താരത്തിന്റെ പ്രായം സംബന്ധിച്ച് സംശയങ്ങളും വിവാദങ്ങളുമുയർന്നിരുന്നു

dot image

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയ 13 കാരൻ പ്രായത്തിൽ വൈഭവ് സൂര്യവന്‍ഷി സംശയമുയർത്തി മുൻ പാക് താരം ജുനൈദ് ഖാന്‍. ഏഷ്യ കപ്പിൽ താരം നേടുന്ന കൂറ്റൻ സിക്സറിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ജുനൈദ് ഖാൻ വെറും 13 വയസുള്ള ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും വലിയ സിക്സർ അടിക്കാനാകുകയെന്നുള്ള ക്യാപ്‌ഷനാണ് കൂടെ ചേർത്തിട്ടുള്ളത്.

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ രണ്ട് അര്‍ധ സെഞ്ച്വറികൾ താരം നേടിയിരുന്നു. ടൂർണമെന്റിലെ ആദ്യ രണ്ട് കളിയിൽ നിറം മങ്ങിയതിന് ശേഷമായിരുന്നു താരത്തിന്റെ തീരിച്ചുവരവ്. യുഎഇക്കും സെമിയിൽ ശ്രീലങ്കയ്ക്കുമെതിരെയായിരുന്നു താരത്തിന്റെ അർധ സെഞ്ച്വറി പ്രകടനങ്ങൾ. യുഎഇക്കെതിരെ 46 പന്തില്‍ 76 റൺസും ശ്രീലങ്കക്കെതിരെ 36 പന്തില്‍ 67 റണ്‍സുമാണ് നേടിയത്. ഇതിൽ ശ്രീലങ്കയ്‌ക്കെതിരെ നടത്തിയ തകർപ്പൻ ഇന്നിങ്സിൽ അഞ്ച് സിക്സറുകളും അടങ്ങിയിരുന്നു. ഇതിൽ ലങ്കൻ പേസര്‍ ദുല്‍നിത് സിഗേരയെ അതിർത്തി കടത്തിയ പ്രകടനമാണ് മുൻ പാക് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.

ഇതിന് മുമ്പ് രാജ്യത്തും താരത്തിന്റെ പ്രായം സംബന്ധിച്ച് സംശയങ്ങളും വിവാദങ്ങളുമുയർന്നിരുന്നു. ഏത് തരത്തിലുള്ള ശാരീരിക പരിശോധനകള്‍ക്കും തയാറാണെന്നും നിലവിൽ തന്നെ പ്രായം നിര്‍ണയിക്കുന്ന ബിസിസിഐയുടെ ടെസ്റ്റിന് വിധേയമായിട്ടുണ്ടെന്നും പിതാവ് സഞ്ജീവ് സൂര്യവന്‍ഷി പ്രതികരിച്ചിരുന്നു. ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചതോടെയാണ് താരം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാ കേന്ദ്രമാകുന്നത്. ഏതായാലും പുതിയ ചർച്ചയിൽ താരത്തിന് പിന്തുണയുമായി ഇന്ത്യയിൽ നിന്നുള്ള ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: former pakistan pacer junaid khan on vaibhav suryavanshi; can a 13 year old-hit such a big six

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us